మరియు
യോഹന്നാൻ 10:34
യേശു അവരോടുനിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നു ഞാന്‍ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നില്ലയോ?
യോഹന്നാൻ 15:25
“അവര്‍ വെറുതെ എന്നെ പകെച്ചു” എന്നു അവരുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്ന വചനം നിവൃത്തിയാകേണ്ടതിന്നു തന്നേ.
ഗലാത്യർ 3:24
അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു.
ഗലാത്യർ 4:21
ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?
(గదా/కదా)
ആവർത്തനം 17:6
മരണയോഗ്യനായവനെ കൊല്ലുന്നതു രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ ആയിരിക്കേണം; ഏകസാക്ഷിയുടെ വാമൊഴിമേല്‍ അവനെ കൊല്ലരുതു.
ആവർത്തനം 19:15
മനുഷ്യന്‍ ചെയ്യുന്ന യാതൊരു അകൃത്യത്തിന്നോ പാപത്തിന്നോ അവന്റെ നേരെ ഏകസാക്ഷി നില്‍ക്കരുതു; രണ്ടോ മൂന്നോ സാക്ഷികളുടെ വാമൊഴിമേല്‍ കാര്യം ഉറപ്പാക്കേണം.
1 രാജാക്കന്മാർ 21:10
നീചന്മാരായ രണ്ടാളുകളെ അവന്നെതിരെ നിര്‍ത്തിഅവന്‍ ദൈവത്തെയും രാജാവിനെയും ദുഷിച്ചു എന്നു അവന്നു വിരോധമായി സാക്ഷ്യം പറയിപ്പിന്‍ ; പിന്നെ നിങ്ങള്‍ അവനെ പുറത്തു കൊണ്ടുചെന്നു കല്ലെറിഞ്ഞുകൊല്ലേണം.
മത്തായി 18:16
കേള്‍ക്കാഞ്ഞാലോ രണ്ടു മൂന്നു സാക്ഷികളുടെ വായാല്‍ സകല കാര്യവും ഉറപ്പാകേണ്ടതിന്നു ഒന്നു രണ്ടു പേരെ കൂട്ടിക്കൊണ്ടു ചെല്ലുക.
2 കൊരിന്ത്യർ 13:1
ഈ മൂന്നാം പ്രാവശ്യം ഞാന്‍ നിങ്ങളുടെ അടുക്കല്‍ വരുന്നുണ്ടു. “രണ്ടു മൂന്നു സാക്ഷികളുടെ വാമൊഴിയാല്‍ ഏതുകാര്‍യ്യവും ഉറപ്പാകും”
എബ്രായർ 10:28
ദൈവപുത്രനെ ചവിട്ടികളകയും തന്നെ വിശുദ്ധീകരിച്ച നിയമരക്തത്തെ മലിനം എന്നു നിരൂപിക്കയും കൃപയുടെ ആത്മാവിനെ നിന്ദിക്കയും ചെയ്തവന്‍ എത്ര കഠിനമേറിയ ശിക്ഷെക്കു പാത്രമാകും എന്നു വിചാരിപ്പിന്‍ .
1 യോഹന്നാൻ 5:9
നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവന്‍ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
വെളിപ്പാട് 11:3
അന്നു ഞാന്‍ എന്റെ രണ്ടു സാക്ഷികള്‍ക്കും വരം നലകും; അവര്‍ തട്ടു ഉടുത്തുംകൊണ്ടു ആയിരത്തിരുനൂറ്ററുപതു ദിവസം പ്രവചിക്കും.