పితరులు
യോഹന്നാൻ 6:49
നിങ്ങളുടെ പിതാക്കന്മാര്‍ മരുഭൂമിയില്‍ മന്നാ തിന്നിട്ടും മരിച്ചുവല്ലോ.
പുറപ്പാട് 16:4-15
4
അപ്പോള്‍ യഹോവ മോശെയോടുഞാന്‍ നിങ്ങള്‍ക്കു ആകാശത്തുനിന്നു അപ്പം വര്‍ഷിപ്പിക്കും; ജനം എന്റെ ന്യായപ്രമാണം അനുസരിക്കുമോ ഇല്ലയോ എന്നു ഞാന്‍ അവരെ പരീക്ഷിക്കേണ്ടതിന്നു അവര്‍ പുറപ്പെട്ടു ഔരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കി ക്കൊള്ളേണം.
5
എന്നാല്‍ ആറാം ദിവസം അവര്‍ കൊണ്ടുവരുന്നതു ഒരുക്കുമ്പോള്‍ ദിവസംപ്രതി പെറുക്കുന്നതിന്റെ ഇരട്ടി കാണും എന്നു അരുളിച്ചെയ്തു.
6
മോശെയും അഹരോനും യിസ്രായേല്‍മക്കളോടു ഒക്കെയുംനിങ്ങളെ മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നതു യഹോവ തന്നേ എന്നു ഇന്നു വൈകുന്നേരം നിങ്ങള്‍ അറിയും.
7
പ്രഭാതകാലത്തു നിങ്ങള്‍ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവന്‍ കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരെ പിറുപിറുക്കുവാന്‍ ഞങ്ങള്‍ എന്തുള്ളു എന്നു പറഞ്ഞു.
8
മോശെ പിന്നെയുംയഹോവ നിങ്ങള്‍ക്കു തിന്നുവാന്‍ വൈകുന്നേരത്തു മാംസവും പ്രഭാതകാലത്തു തൃപ്തിയാകുംവണ്ണം അപ്പവും തരുമ്പോള്‍ നിങ്ങള്‍ അറിയും; യഹോവയുടെ നേരെ നിങ്ങള്‍ പിറുപിറുക്കുന്നതു അവന്‍ കേള്‍ക്കുന്നു; ഞങ്ങള്‍ എന്തുള്ളു? നിങ്ങളുടെ പിറുപിറുപ്പു ഞങ്ങളുടെ നേരെയല്ല, യഹോവയുടെ നേരെയത്രേ എന്നു പറഞ്ഞു.
9
അഹരോനോടുമോശെയഹോവയുടെ മുമ്പാകെ അടുത്തുവരുവിന്‍ ; അവന്‍ നിങ്ങളുടെ പിറുപിറുപ്പു കേട്ടിരിക്കുന്നു എന്നു യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും പറക എന്നു പറഞ്ഞു.
10
അഹരോന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില്‍ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
11
യഹോവ മോശെയോടുയിസ്രായേല്‍മക്കളുടെ പിറുപിറുപ്പു ഞാന്‍ കേട്ടിരിക്കുന്നു.
12
നീ അവരോടു സംസാരിച്ചുനിങ്ങള്‍ വൈകുന്നേരത്തു മാംസം തിന്നും; പ്രഭാതകാലത്തു അപ്പംകൊണ്ടു തൃപ്തരാകും; ഞാന്‍ നിങ്ങളുടെ ദൈവമായ യഹോവ ആകുന്നു എന്നു നിങ്ങള്‍ അറിയും എന്നു പറക എന്നു കല്പിച്ചു.
13
വൈകുന്നേരം കാടകള്‍ വന്നു പാളയത്തെ മൂടി; പ്രഭാതകാലത്തു പാളയത്തിന്റെ ചുറ്റും മഞ്ഞു വീണുകിടന്നു.
14
വീണുകിടന്ന മഞ്ഞു മാറിയ ശേഷം മരുഭൂമിയില്‍ എല്ലാടവും ചെതുമ്പലിന്റെ മാതിരിയില്‍ ഒരു നേരിയ വസ്തു ഉറെച്ച മഞ്ഞുപോലെ നിലത്തു കിടക്കുന്നതു കണ്ടു.
15
യിസ്രായേല്‍മക്കള്‍ അതുകണ്ടാറെ എന്തെന്നു അറിയായ്കയാല്‍ ഇതെന്തു എന്നു തമ്മില്‍ തമ്മില്‍ ചോദിച്ചു. മോശെ അവരോടുഇതു യഹോവ നിങ്ങള്‍ക്കു ഭക്ഷിപ്പാന്‍ തന്നിരിക്കുന്ന ആഹാരം ആകുന്നു.
പുറപ്പാട് 16:35-15
സംഖ്യാപുസ്തകം 11:6-9
6
ഇപ്പോഴോ ഞങ്ങളുടെ പ്രാണന്‍ പൊരിഞ്ഞിരിക്കുന്നു; ഈ മന്നാ അല്ലാതെ ഒന്നും കാണ്മാനില്ല എന്നു പറഞ്ഞു.
7
മന്നയോ കൊത്തമ്പാലരിപോലെയും അതിന്റെ നിറം ഗുല്ഗുലുവിന്റേതുപോലെയും ആയിരുന്നു.
8
ജനം നടന്നു പെറുക്കി തിരികല്ലില്‍ പൊടിച്ചിട്ടോ ഉരലില്‍ ഇടിച്ചിട്ടോ കലത്തില്‍ പുഴുങ്ങി അപ്പം ഉണ്ടാക്കും. അതിന്റെ രുചി എണ്ണചേര്‍ത്തുണ്ടാക്കിയ ദോശപോലെ ആയിരുന്നു.
9
രാത്രി പാളയത്തില്‍ മഞ്ഞു പൊഴിയുമ്പോള്‍ മന്നയും പൊഴിയും.
ആവർത്തനം 8:3
യോശുവ 5:12
അവര്‍ ദേശത്തെ വിളവു അനുഭവിച്ചതിന്റെ പിറ്റെ ദിവസം മന്ന നിന്നുപോയി; യിസ്രായേല്‍മക്കള്‍ക്കു പിന്നെ മന്ന കിട്ടിയതുമില്ല; ആയാണ്ടു അവര്‍ കനാന്‍ ദേശത്തെ വിളവുകൊണ്ടു ഉപജീവിച്ചു.
നെഹെമ്യാവു 9:20
അവരെ ഉപദേശിക്കേണ്ടതിന്നു നീ നിന്റെ നല്ല ആത്മാവിനെ കൊടുത്തു; അവരുടെ കൊറ്റിന്നു മുട്ടു വരാതെ നിന്റെ മന്നയെയും അവരുടെ ദാഹത്തിന്നു വെള്ളത്തെയും കൊടുത്തു.
സങ്കീർത്തനങ്ങൾ 105:40
അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
ఆయన అనుగ్రహించెను
നെഹെമ്യാവു 9:15
അവരുടെ വിശപ്പിന്നു നീ അവര്‍ക്കും ആകാശത്തുനിന്നു അപ്പം കൊടുത്തു; അവരുടെ ദാഹത്തിന്നു നീ അവര്‍ക്കും പാറയില്‍ നിന്നു വെള്ളം പുറപ്പെടുവിച്ചു. നീ അവര്‍ക്കും കൊടുക്കുമെന്നു സത്യം ചെയ്ത ദേശത്തെ കൈവശമാക്കുവാന്‍ ചെല്ലേണ്ടതിന്നു അവരോടു കല്പിച്ചു.
സങ്കീർത്തനങ്ങൾ 78:24
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
സങ്കീർത്തനങ്ങൾ 78:25
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
1 കൊരിന്ത്യർ 10:3
മോശെയോടു ചേര്‍ന്നു എല്ലാവരും
വെളിപ്പാട് 2:17
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാന്‍ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേല്‍ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും.