కృతజ్ఞ తాస్తుతులు చెల్లించి
യോഹന്നാൻ 6:23
എന്നാല്‍ കര്‍ത്താവു വാഴ്ത്തീട്ടു അവര്‍ അപ്പം തിന്ന സ്ഥലത്തിന്നരികെ തിബെര്‍യ്യാസില്‍നിന്നു ചെറുപടകുകള്‍ എത്തിയിരുന്നു.
1 ശമൂവേൽ 9:13
നിങ്ങള്‍ പട്ടണത്തില്‍ കടന്ന ഉടനെ അവന്‍ പൂജാഗിരിയില്‍ ഭക്ഷണത്തിന്നു പോകുമ്മുമ്പെ നിങ്ങള്‍ അവനെ കാണേണം; അവന്‍ യാഗത്തെ അനുഗ്രഹിക്കേണ്ടതാകകൊണ്ടു അവന്‍ ചെല്ലുവോളം ജനം ഭക്ഷിക്കയില്ല; അതിന്റെ ശേഷം മാത്രമേ ക്ഷണിക്കപ്പെട്ടവര്‍ ഭക്ഷിക്കയുള്ളു; വേഗം ചെല്ലുവിന്‍ ; ഇപ്പോള്‍ അവനെ കാണാം എന്നുത്തരം പറഞ്ഞു.
ലൂക്കോസ് 24:30
അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോള്‍ അവന്‍ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവര്‍ക്കുംകൊടുത്തു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 27:35
ഇങ്ങനെ പറഞ്ഞിട്ടു അപ്പം എടുത്തു എല്ലാവരും കാണ്‍കെ ദൈവത്തെ വാഴ്ത്തിട്ടു നുറുക്കി തിന്നുതുടങ്ങി.
റോമർ 14:6
ദിവസത്തെ ആദരിക്കുന്നവന്‍ കര്‍ത്താവിന്നായി ആദരിക്കുന്നു; തിന്നുന്നവന്‍ കര്‍ത്താവിന്നായി തിന്നുന്നു; അവന്‍ ദൈവത്തെ സ്തുതിക്കുന്നുവല്ലോ; തിന്നാത്തവന്‍ കര്‍ത്താവിന്നായി തിന്നാതിരിക്കുന്നു; അവനും ദൈവത്തെ സ്തുതിക്കുന്നു.
1 കൊരിന്ത്യർ 10:31
ആകയാല്‍ നിങ്ങള്‍ തിന്നാലും കുടിച്ചാലും എന്തുചെയ്താലും എല്ലാം ദൈവത്തിന്റെ മഹത്വത്തിന്നായി ചെയ്‍വിന്‍ .
1 തെസ്സലൊനീക്യർ 5:18
എല്ലാറ്റിന്നും സ്തോത്രം ചെയ്‍വിന്‍ ; ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം.
1 തിമൊഥെയൊസ് 4:4
എന്നാല്‍ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കില്‍ ഒന്നും വര്‍ജ്ജിക്കേണ്ടതല്ല;
1 തിമൊഥെയൊസ് 4:5
ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.