ఈ సంగతులేలాగు సాధ్యములని
യോഹന്നാൻ 3:4
നിക്കോദെമൊസ് അവനോടുമനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
യോഹന്നാൻ 6:52
ആകയാല്‍ യെഹൂദന്മാര്‍നമുക്കു തന്റെ മാംസം തിന്നേണ്ടതിന്നു തരുവാന്‍ ഇവന്നു എങ്ങനെ കഴിയും എന്നു പറഞ്ഞു തമ്മില്‍ വാദിച്ചു.
യോഹന്നാൻ 6:60
അവന്റെ ശിഷ്യന്മാര്‍ പലരും അതു കേട്ടിട്ടുഇതു കഠിനവാക്കു, ഇതു ആര്‍ക്കും കേള്‍പ്പാന്‍ കഴിയും എന്നു പറഞ്ഞു.
സദൃശ്യവാക്യങ്ങൾ 4:18
നീതിമാന്മാരുടെ പാതയോ പ്രഭാതത്തിന്റെ വെളിച്ചംപോലെ; അതു നട്ടുച്ചവരെ അധികമധികം ശോഭിച്ചു വരുന്നു.
യെശയ്യാവ് 42:16
ഞാന്‍ കുരുടന്മാരെ അവര്‍ അറിയാത്ത വഴിയില്‍ നടത്തും; അവര്‍ അറിയാത്ത പാതകളില്‍ അവരെ സഞ്ചരിക്കുമാറാക്കും; ഞാന്‍ അവരുടെ മുമ്പില്‍ ഇരുട്ടിനെ വെളിച്ചവും ദുര്‍ഘടങ്ങളെ സമഭൂമിയും ആക്കും; ഞാന്‍ ഈ വചനങ്ങളെ വിട്ടുകളയാതെ നിവര്‍ത്തിക്കും.
മർക്കോസ് 8:24
അവന്‍ മേല്പോട്ടു നോക്കിഞാന്‍ മനുഷ്യരെ കാണുന്നു; അവര്‍ നടക്കുന്നതു മരങ്ങള്‍ പോലെയത്രേ കാണുന്നതു എന്നു പറഞ്ഞു.
മർക്കോസ് 8:25
പിന്നെയും അവന്റെ കണ്ണിന്മേല്‍ കൈ വെച്ചാറെ അവന്‍ സൌഖ്യം പ്രാപിച്ചു മിഴിച്ചുനോക്കി എല്ലാം സ്പഷ്ടമായി കണ്ടു.
ലൂക്കോസ് 1:34
മറിയ ദൂതനോടുഞാന്‍ പുരുഷനെ അറിയായ്കയാല്‍ ഇതു എങ്ങനെ സംഭവിക്കും എന്നു പറഞ്ഞു.