പ്രവാചകശിഷ്യന്മാര് എലീശയോടുഞങ്ങള് പാര്ക്കുംന്ന ഈ സ്ഥലം ഞങ്ങള്ക്കു തീരെ ഇടുക്കമായിരിക്കുന്നു എന്നു നീ കാണുന്നുവല്ലോ.
2
ഞങ്ങള് യോര്ദ്ദാനോളം ചെന്നു അവിടെനിന്നു ഔരോരുത്തന് ഔരോ മരം കൊണ്ടുവന്നു ഞങ്ങള്ക്കു പാര്ക്കേണ്ടതിന്നു ഒരു സ്ഥലം ഉണ്ടാക്കട്ടെ എന്നു ചോദിച്ചു. പോകുവിന് എന്നു അവന് പറഞ്ഞു.
3
അവരില് ഒരുത്തന് ദയചെയ്തു അടിയങ്ങളോടുകൂടെ പോരേണമേ എന്നു അപേക്ഷിച്ചതിന്നു പോരാം എന്നു അവന് പറഞ്ഞു.
4
അങ്ങനെ അവന് അവരോടുകൂടെ പോയി; അവര് യോര്ദ്ദാങ്കല് എത്തി മരംമുറിച്ചു.
5
എന്നാല് ഒരുത്തന് മരം മുറിക്കുമ്പോള് കോടാലി ഊരി വെള്ളത്തില് വീണു; അയ്യോ കഷ്ടം; യജമാനനേ, അതു വായിപ്പ വാങ്ങിയതായിരുന്നു എന്നു അവന് നിലവിളിച്ചു.
6
അതു എവിടെ വീണു എന്നു ദൈവപുരുഷന് ചോദിച്ചു; അവന് ആ സ്ഥലം അവനെ കാണിച്ചു; അവന് ഒരു കോല് വെട്ടി അവിടെ എറിഞ്ഞു; ആ ഇരിമ്പു പൊങ്ങിവന്നു.
7
അതു എടുത്തുകൊള്ക എന്നു അവന് പറഞ്ഞു. അവന് കൈ നീട്ടി അതു എടുത്തു.
അവന് ഗലീലക്കടല്പുറത്തു നടക്കുമ്പോള് പത്രൊസ് എന്നു പേരുള്ള ശിമോന് , അവന്റെ സഹോദരനായ അന്ത്രെയാസ് എന്നിങ്ങനെ മീന് പിടിക്കാരായ രണ്ടു സഹോദരന്മാര് കടലില് വല വീശുന്നതു കണ്ടു
19
“എന്റെ പിന്നാലെ വരുവിന് ; ഞാന് നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും” എന്നു അവരോടു പറഞ്ഞു.
ശിമോന്റെ കൂട്ടാളികളായ യാക്കോബ് യോഹന്നാന് എന്ന സെബെദിമക്കള്ക്കും അവ്വണ്ണം തന്നേ. യേശു ശിമോനോടുഭയപ്പെടേണ്ടാ ഇന്നു മുതല് നീ മനുഷ്യരെ പിടിക്കുന്നവന് ആകും എന്നു പറഞ്ഞു.
സഹോദരന്മാരേ, ഞങ്ങളുടെ അദ്ധ്വാനവും പ്രയാസവും നിങ്ങള് ഔര്ക്കുംന്നുവല്ലോ; നിങ്ങളില് ആര്ക്കും ഭാരമായിത്തീരരുതു എന്നു വെച്ചു ഞങ്ങള് രാവും പകലും വേല ചെയ്തു കൊണ്ടു നിങ്ങളോടു ദൈവത്തിന്റെ സുവിശേഷം പ്രസംഗിച്ചു.