ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ ആയ ആ ദിവസം, നേരംവൈകിയപ്പോള്‍ ശിഷ്യന്മാര്‍ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
എട്ടു ദിവസം കഴിഞ്ഞിട്ടു ശിഷ്യന്മാര്‍ പിന്നെയും അകത്തു കൂടിയിരിക്കുമ്പോള്‍ തോമാസും ഉണ്ടായിരുന്നു. വാതില്‍ അടെച്ചിരിക്കെ യേശു വന്നു നടുവില്‍ നിന്നുകൊണ്ടുനിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.
ഞാന്‍ വന്നശേഷം മാത്രം ശേഖരം ഉണ്ടാകാതിരിക്കേണ്ടതിന്നു ആഴ്ചവട്ടത്തില്‍ ഒന്നാം നാള്‍തോറും നിങ്ങളില്‍ ഔരോരുത്തന്‍ തനിക്കു കഴിവുള്ളതു ചരതിച്ചു തന്റെ പക്കല്‍ വെച്ചുകൊള്ളേണം.
ശബ്ബത്തു കഴിഞ്ഞു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം വെളുക്കുമ്പോള്‍ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും കല്ലറ കാണ്മാന്‍ ചെന്നു.
2
പെട്ടെന്നു വലിയോരു ഭൂകമ്പം ഉണ്ടായി; കര്‍ത്താവിന്റെ ദൂതന്‍ സ്വര്‍ഗ്ഗത്തില്‍ നിന്നു ഇറങ്ങിവന്നു, കല്ലു ഉരുട്ടിനീക്കി അതിന്മേല്‍ ഇരുന്നിരുന്നു.
3
അവന്റെ രൂപം മിന്നലിന്നു ഒത്തതും അവന്റെ ഉടുപ്പു ഹിമം പോലെ വെളുത്തതും ആയിരുന്നു.
4
കാവല്‍ക്കാര്‍ അവനെ കണ്ടു പേടിച്ചു വിറെച്ചു മരിച്ചവരെപ്പോലെ ആയി.
5
ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;
6
അവന്‍ ഇവിടെ ഇല്ല; താന്‍ പറഞ്ഞതുപോലെ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ കിടന്ന സ്ഥലം വന്നുകാണ്മിന്‍
7
അവന്‍ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു വേഗം ചെന്നു അവന്റെ ശിഷ്യന്മാരോടു പറവിന്‍ ; അവന്‍ നിങ്ങള്‍ക്കു മുമ്പെ ഗലീലെക്കു പോകുന്നു; അവിടെ നിങ്ങള്‍ അവനെ കാണും; ഞാന്‍ നിങ്ങളോടു പറഞ്ഞിരിക്കുന്നു എന്നു പറഞ്ഞു.
8
അങ്ങനെ അവര്‍ വേഗത്തില്‍ ഭയത്തോടും മഹാസന്തോഷത്തോടും കൂടി കല്ലറ വിട്ടു അവന്റെ ശിഷ്യന്മാരോടു അറിയിപ്പാന്‍ ഔടിപ്പോയി. എന്നാല്‍ യേശു അവരെ എതിരെറ്റു
9
“നിങ്ങള്‍ക്കു വന്ദനം” എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നു അവന്റെ കാല്‍ പിടിച്ചു അവനെ നമസ്കരിച്ചു.
10
യേശു അവരോടു“ഭയപ്പെടേണ്ട; നിങ്ങള്‍ പോയി എന്റെ സഹോദരന്മാരോടു ഗലീലെക്കു പോകുവാന്‍ പറവിന്‍ ; അവിടെ അവര്‍ എന്നെ കാണും” എന്നു പറഞ്ഞു.
(അവന്‍ ആഴ്ചവട്ടത്തിന്റെ ഒന്നാം നാള്‍ രാവിലെ ഉയിര്‍ത്തെഴുന്നേറ്റിട്ടു താന്‍ ഏഴു ഭൂതങ്ങളെ പുറത്താക്കിയിരുന്ന മഗദലക്കാരത്തി മറിയെക്കു ആദ്യം പ്രത്യക്ഷനായി.
മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന്‍ നിങ്ങളോടുമനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞതു ഔര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു
8
അവര്‍ അവന്റെ വാക്കു ഔര്‍ത്തു,
9
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവര്‍ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10
അവര്‍ ആരെന്നാല്‍ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവര്‍ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
അതുകൊണ്ടു അവന്റെ ശിഷ്യന്മാര്‍ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാള്‍വരെ കല്ലറ ഉറപ്പാക്കുവാന്‍ കല്പിക്ക എന്നു പറഞ്ഞു.
65
പീലാത്തൊസ് അവരോടുകാവല്‍ക്കൂട്ടത്തെ തരാം; പോയി നിങ്ങളാല്‍ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിന്‍ എന്നു പറഞ്ഞു.
66
അവര്‍ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്‍ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.