అప్పుడు సిలువవేయబడుటకై అతడాయనను వారికి అప్పగించెను.
മത്തായി 27:26-31
26
അങ്ങനെ അവന്‍ ബറബ്ബാസിനെ അവര്‍ക്കും വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.
27
അനന്തരം നാടുവാഴിയുടെ പടയാളികള്‍ യേശുവിനെ ആസ്ഥാനത്തിലേക്കു കൊണ്ടുപോയി പട്ടാളത്തെ എല്ലാം അവന്റെ നേരെ വരുത്തി,
28
അവന്റെ വസ്ത്രം അഴിച്ചു ഒരു ചുവന്ന മേലങ്കി ധരപ്പിച്ചു.
29
മുള്ളുകൊണ്ടു ഒരു കിരീടം മെടഞ്ഞു അവന്റെ തലയില്‍ വെച്ചു, വലങ്കയ്യില്‍ ഒരു കോലും കൊടുത്തു അവന്റെ മുമ്പില്‍ മുട്ടുകുത്തിയെഹൂദന്മാരുടെ രാജാവേ, ജയജയ എന്നു പരിഹസിച്ചു പറഞ്ഞു.
30
പിന്നെ അവന്റെമേല്‍ തുപ്പി, കോല്‍ എടുത്തു അവന്റെ തലയില്‍ അടിച്ചു.
31
അവനെ പരിഹസിച്ചുതീര്‍ന്നപ്പോള്‍ മേലങ്കി നീക്കി അവന്റെ സ്വന്തവസ്ത്രം ധരിപ്പിച്ചു, ക്രൂശിപ്പാന്‍ കൊണ്ടുപോയി.