వాడుక కలదు
മത്തായി 27:15-18
15
എന്നാല്‍ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
16
അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരന്‍ ഉണ്ടായിരുന്നു.
17
അവര്‍ കൂടിവന്നപ്പോള്‍ പീലാത്തൊസ് അവരോടുബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങള്‍ക്കു വിട്ടുതരേണം എന്നു ചോദിച്ചു.
18
അവര്‍ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവന്‍ ഗ്രഹിച്ചിരുന്നു.
മർക്കോസ് 15:6
അവന്‍ ഉത്സവംതോറും അവര്‍ ചോദിക്കുന്ന ഒരു തടവുകാരനെ അവര്‍ക്കും വിട്ടുകൊടുക്ക പതിവായിരുന്നു.
മർക്കോസ് 15:8
പുരുഷാരം കയറി വന്നു, അവന്‍ പതിവുപോലെ ചെയ്യേണം എന്നു അപേക്ഷിച്ചുതുടങ്ങി.
ലൂക്കോസ് 23:17
ഇവനെ നീക്കിക്കളക; ബറബ്ബാസിനെ വിട്ടു തരിക എന്നു എല്ലാവരുംകൂടെ നിലവിളിച്ചു,
ലൂക്കോസ് 23:20
പീലാത്തൊസ് യേശുവിനെ വിടുവിപ്പാന്‍ ഇച്ഛിച്ചിട്ടു പിന്നെയും അവരോടു വിളിച്ചു പറഞ്ഞു.