చూడలేదా
സദൃശ്യവാക്യങ്ങൾ 12:19
സത്യം പറയുന്ന അധരം എന്നേക്കും നിലനിലക്കും; വ്യാജം പറയുന്ന നാവോ മാത്രനേരത്തേക്കേയുള്ളു.
മത്തായി 26:73
അപ്പോള്‍ അവന്‍ ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു പ്രാകുവാനും ആണയിടുവാനും തുടങ്ങി; ഉടനെ കോഴി ക്കുകി.
മർക്കോസ് 14:70
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടുനീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
മർക്കോസ് 14:71
നിങ്ങള്‍ പറയുന്ന മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ പ്രാകുവാനും ആണയിടുവാനും തുടങ്ങി.
ലൂക്കോസ് 22:59
ഏകദേശം ഒരു മണി നേരം കഴിഞ്ഞാറെ വേറൊരുവന്‍ ഇവനും അവനോടുകൂടെ ആയിരുന്നു സത്യം; ഇവന്‍ ഗലീലക്കാരനല്ലോ എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
ലൂക്കോസ് 22:60
മനുഷ്യാ, നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു പത്രൊസ് പറഞ്ഞു. അവന്‍ സംസാരിക്കുമ്പോള്‍ തന്നേ പെട്ടെന്നു കോഴി ക്കുകി.