నిలువబడి
യോഹന്നാൻ 18:18
അന്നു കുളിര്‍ ആകകൊണ്ടു ദാസന്മാരും ചേവകരും കനല്‍ കൂട്ടി തീ കാഞ്ഞുകൊണ്ടിരുന്നു; പത്രൊസും അവരോടുകൂടെ തീ കാഞ്ഞുകൊണ്ടുനിന്നു.
മർക്കോസ് 14:37
പിന്നെ അവന്‍ വന്നു അവര്‍ ഉറങ്ങുന്നതു കണ്ടു പത്രൊസിനോടുശിമോനേ, നീ ഉറങ്ങുന്നുവേ? ഒരു നാഴിക ഉണര്‍ന്നിരിപ്പാന്‍ നിനക്കു കഴിഞ്ഞില്ലയോ?
മർക്കോസ് 14:38
പരീക്ഷയില്‍ അകപ്പെടായ്‍വാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ ; ആത്മാവു ഒരുക്കമുള്ളതു, ജഡമോ ബലഹീനമത്രേ എന്നു പറഞ്ഞു.
മർക്കോസ് 14:67
പത്രൊസ് തീ കായുന്നതു കണ്ടു അവനെ നോക്കിനീയും ആ നസറായനായ യേശുവിനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
ലൂക്കോസ് 22:56
അവന്‍ തീവെട്ടത്തിന്നടുക്കെ ഇരിക്കുന്നതു ഒരു ബാല്യക്കാരത്തി കണ്ടു അവനെ ഉറ്റു നോക്കിഇവനും അവനോടുകൂടെ ആയിരുന്നു എന്നു പറഞ്ഞു.
వారు
മത്തായി 26:69
അതിന്നു അവന്‍ നീ പറയുന്നതു എനിക്കു തിരിയുന്നില്ല എന്നു എല്ലാവരും കേള്‍ക്കെ തള്ളിപ്പറഞ്ഞു.
മത്തായി 26:71
ആ മനുഷ്യനെ ഞാന്‍ അറിയുന്നില്ല എന്നു അവന്‍ രണ്ടാമതും ആണയോടെ തള്ളിപ്പറഞ്ഞു.
മർക്കോസ് 14:68-70
68
നീ പറയുന്നതു തിരിയുന്നില്ല, ബോദ്ധ്യമാകുന്നതുമില്ല എന്നിങ്ങനെ അവന്‍ തള്ളിപ്പറഞ്ഞു; പടിപ്പുരയിലേക്കു പുറപ്പെട്ടപ്പോള്‍ കോഴി ക്കുകി.
69
ആ ബാല്യക്കാരത്തി അവനെ പിന്നെയും കണ്ടു സമീപത്തു നിലക്കുന്നവരോടുഇവന്‍ ആ കൂട്ടരില്‍ ഉള്ളവന്‍ തന്നേ എന്നു പറഞ്ഞു തുടങ്ങി. അവന്‍ പിന്നെയും തള്ളിപ്പറഞ്ഞു.
70
കുറയനേരം കഴിഞ്ഞിട്ടു അരികെ നിന്നവര്‍ പത്രൊസിനോടുനീ ആ കൂട്ടരില്‍ ഉള്ളവന്‍ സത്യം; ഗലീലക്കാരനല്ലോ എന്നു പറഞ്ഞു.
ലൂക്കോസ് 22:58
കുറഞ്ഞോന്നു കഴിഞ്ഞിട്ടു മറ്റൊരുവന്‍ അവനെ കണ്ടുനീയും അവരുടെ കൂട്ടത്തിലുള്ളവന്‍ എന്നു പറഞ്ഞു; പത്രൊസോമനുഷ്യാ, ഞാന്‍ അല്ല എന്നു പറഞ്ഞു.
అతడు
ആദിപുസ്തകം 18:15
സാറാ ഭയപ്പെട്ടുഇല്ല, ഞാന്‍ ചിരിച്ചില്ല എന്നു പറഞ്ഞു. അങ്ങനെയല്ല, നീ ചിരിച്ചു എന്നു അവന്‍ അരുളിച്ചെയ്തു.
സദൃശ്യവാക്യങ്ങൾ 29:25
മാനുഷഭയം ഒരു കണി ആകുന്നു; യഹോവയില്‍ ആശ്രയിക്കുന്നവനോ രക്ഷപ്രാപിക്കും.
ഗലാത്യർ 2:11-13
11
യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.
12
ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോവാന്‍ ഇടവന്നു.
13
അവര്‍ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞതുയെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നതു എന്തു?