യഹോവയായ കര്‍ത്താവു എന്റെ ചെവി തുറന്നു; ഞാനോ മറുത്തുനിന്നില്ല; പിന്‍ തിരിഞ്ഞതുമില്ല.
6
അടിക്കുന്നവര്‍ക്കും, ഞാന്‍ എന്റെ മുതുകും രോമം പറിക്കുന്നവര്‍ക്കും, എന്റെ കവിളും കാണിച്ചുകൊടുത്തു; എന്റെ മുഖം നിന്ദെക്കും തുപ്പലിന്നും മറെച്ചിട്ടുമില്ല.
7
യഹോവയായ കര്‍ത്താവു എന്നെ സഹായിക്കും; അതുകൊണ്ടു ഞാന്‍ അമ്പരന്നുപോകയില്ല; അതുകൊണ്ടു ഞാന്‍ എന്റെ മുഖം തീക്കല്ലുപോലെ ആക്കിയിരിക്കുന്നു; ഞാന്‍ ലജ്ജിച്ചുപോകയില്ല എന്നു ഞാന്‍ അറിയുന്നു.
ബാബേല്‍രാജാവായ നെബൂഖദ്നേസര്‍ ഞങ്ങളോടു യുദ്ധം ചെയ്യുന്നതുകൊണ്ടു നീ ഞങ്ങള്‍ക്കു വേണ്ടി യഹോവയോടു അപേക്ഷിക്കേണമേ; അവന്‍ ഞങ്ങളെ വിട്ടുപോകേണ്ടതിന്നു യഹോവ തന്റെ സകല അത്ഭുതങ്ങള്‍ക്കും ഒത്തവണ്ണം പക്ഷേ ഞങ്ങളോടു പ്രവര്‍ത്തിക്കും എന്നു പറയിച്ചപ്പോള്‍ യിരെമ്യാവിന്നു യഹോവയിങ്കല്‍നിന്നുണ്ടായ അരുളപ്പാടു.
ചിലര്‍ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകര്‍ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.
പൌലൊസ് അവനോടുദൈവം നിന്നെ അടിക്കും വെള്ള തേച്ച ചുവരേ; നീ ന്യായപ്രമാണപ്രകാരം എന്നെ വിസ്തരിപ്പാന്‍ ഇരിക്കയും ന്യായപ്രമാണത്തിന്നു വിരോധമായി എന്നെ അടിപ്പാന്‍ കല്പിക്കയും ചെയ്യുന്നുവോ എന്നു പറഞ്ഞു.