ప్రతిష్ఠ చేయుము
യോഹന്നാൻ 17:19
അവരും സാക്ഷാല്‍ വിശുദ്ധീകരിക്കപ്പെട്ടവര്‍ ആകേണ്ടതിന്നു ഞാന്‍ അവര്‍ക്കും വേണ്ടി എന്നെത്തന്നേ വിശുദ്ധീകരിക്കുന്നു.
യോഹന്നാൻ 8:32
സത്യം അറികയും സത്യം നിങ്ങളെ സ്വതന്ത്രന്മാരാക്കുകയും ചെയ്യും എന്നു പറഞ്ഞു.
യോഹന്നാൻ 15:3
ഞാന്‍ നിങ്ങളോടു സംസാരിച്ച വചനം നിമിത്തം നിങ്ങള്‍ ഇപ്പോള്‍ ശുദ്ധിയുള്ളവരാകുന്നു.
സങ്കീർത്തനങ്ങൾ 19:7-9
7
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
8
യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
9
യഹോവാഭക്തി നിര്‍മ്മലമായതു; അതു എന്നേക്കും നിലനിലക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
സങ്കീർത്തനങ്ങൾ 119:9
ഞാന്‍ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.
സങ്കീർത്തനങ്ങൾ 119:11
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
സങ്കീർത്തനങ്ങൾ 119:104
തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.
ലൂക്കോസ് 8:11
ഉപമയുടെ പൊരുളോവിത്തു ദൈവവചനം;
ലൂക്കോസ് 8:15
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:9
അവരുടെ ഹൃദയങ്ങളെ ശുദ്ധീകരിച്ചതിനാല്‍ നമുക്കും അവര്‍ക്കും തമ്മില്‍ ഒരു വ്യത്യാസവും വെച്ചിട്ടില്ല.
2 കൊരിന്ത്യർ 3:18
എന്നാല്‍ മൂടുപടം നീങ്ങിയ മുഖത്തു കര്‍ത്താവിന്റെ തേജസ്സിനെ കണ്ണാടിപോലെ പ്രതിബിംബിക്കുന്നവരായി നാം എല്ലാവരും ആത്മാവാകുന്ന കര്‍ത്താവിന്റെ ദാനമായി തേജസ്സിന്മേല്‍ തേജസ്സു പ്രാപിച്ചു അതേ പ്രതിമയായി രൂപാന്തരപ്പെടുന്നു.
എഫെസ്യർ 5:26
അവന്‍ അവളെ വചനത്തോടുകൂടിയ ജലസ്നാനത്താല്‍ വെടിപ്പാക്കി വിശുദ്ധീകരിക്കേണ്ടതിന്നും
2 തെസ്സലൊനീക്യർ 2:13
ഞങ്ങളോ, കര്‍ത്താവിന്നു പ്രിയരായ സഹോദരന്മാരേ, ദൈവം നിങ്ങളെ ആദിമുതല്‍ ആത്മാവിന്റെ വിശുദ്ധീകരണത്തിലും സത്യത്തിന്റെ വിശ്വാസത്തിലും രക്ഷെക്കായി തിരഞ്ഞെടുത്തതുകൊണ്ടു നിങ്ങള്‍ നിമിത്തം ദൈവത്തെ എപ്പോഴും സ്തുതിപ്പാന്‍ കടമ്പെട്ടിരിക്കുന്നു.
യാക്കോബ് 1:21
ആകയാല്‍ എല്ലാ അഴുക്കും ദുഷ്ടതയുടെ ആധിക്യവും വിട്ടു നിങ്ങളുടെ ആത്മാക്കളെ രക്ഷിപ്പാന്‍ ശക്തിയുള്ളതും ഉള്‍നട്ടതുമായ വചനം സൌമ്യതയോടെ കൈക്കൊള്‍വിന്‍ .
1 പത്രോസ് 1:22
എന്നാല്‍ സത്യം അനുസരിക്കയാല്‍ നിങ്ങളുടെ ആത്മാക്കളെ നിര്‍വ്യാജമായ സഹോദരപ്രീതിക്കായി നിര്‍മ്മലീകരിച്ചിരിക്കകൊണ്ടു ഹൃദയപൂര്‍വ്വം അന്യോന്യം ഉറ്റുസ്നേഹിപ്പിന്‍ .
1 പത്രോസ് 1:23
കെടുന്ന ബീജത്താലല്ല കെടാത്തതിനാല്‍, ജീവനുള്ളതും നിലനിലക്കുന്നതുമായ ദൈവവചനത്താല്‍ തന്നേ, നിങ്ങള്‍ വീണ്ടും ജനിച്ചിരിക്കുന്നു.
వాక్యమే
യോഹന്നാൻ 8:40
എന്നാല്‍ ദൈവത്തോടു കേട്ടിട്ടുള്ള സത്യം നിങ്ങളോടു സംസാരിച്ചിരിക്കുന്ന മനുഷ്യനായ എന്നെ നിങ്ങള്‍ കൊല്ലുവാന്‍ നോക്കുന്നു; അങ്ങനെ അബ്രാഹാം ചെയ്തില്ലല്ലോ.
2 ശമൂവേൽ 7:28
കര്‍ത്താവായ യഹോവേ, നീ തന്നേ ദൈവം; നിന്റെ വചനങ്ങള്‍ സത്യം ആകുന്നു; അടിയന്നു ഈ നന്മയെ നീ വാഗ്ദാനം ചെയ്തുമിരിക്കുന്നു.
സങ്കീർത്തനങ്ങൾ 12:6
യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു; നിലത്തു ഉലയില്‍ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
സങ്കീർത്തനങ്ങൾ 19:7
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
സങ്കീർത്തനങ്ങൾ 119:144
കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള്‍ എന്റെ പ്രമോദമാകുന്നു.
സങ്കീർത്തനങ്ങൾ 119:151
ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.
സങ്കീർത്തനങ്ങൾ 119:152
യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.
എഫെസ്യർ 4:21
ക്രിസ്തുവിനെക്കുറിച്ചു ഇങ്ങനെയല്ല പഠിച്ചതു.
2 തിമൊഥെയൊസ് 2:25
വിരോധികള്‍ക്കു ദൈവം സത്യത്തിന്റെ പരിജ്ഞാനത്തിന്നായി മാനസാന്തരം നലകുമോ എന്നും
2 തിമൊഥെയൊസ് 2:26
പിശാചിനാല്‍ പിടിപെട്ടു കുടുങ്ങിയവരാകയാല്‍ അവര്‍ സുബോധം പ്രാപിച്ചു അവന്റെ കണിയില്‍ നിന്നു ഒഴിഞ്ഞു ദൈവേഷ്ടം ചെയ്യുമോ എന്നും വെച്ചു അവരെ സൌമ്യതയോടെ പഠിപ്പിക്കേണ്ടതും ആകുന്നു.