వాడే
യോഹന്നാൻ 13:30
ഖണ്ഡം വാങ്ങിയ ഉടനെ അവന്‍ എഴുന്നേറ്റുപോയി, അപ്പോള്‍ രാത്രി ആയിരുന്നു.
മത്തായി 26:23
അവന്‍ ഉത്തരം പറഞ്ഞതു“എന്നോടുകൂടെ കൈ താലത്തില്‍ മുക്കുന്നവന്‍ തന്നേ എന്നെ കാണിച്ചുകൊടുക്കും.
മർക്കോസ് 14:19
അവന്‍ ദുഃഖിച്ചു, ഔരോരുത്തന്‍ ഞാനോ, ഞാനോ എന്നു അവനോടു ചോദിച്ചു തുടങ്ങി.
മർക്കോസ് 14:20
അവന്‍ അവരോടുപന്തിരുവരില്‍ ഒരുവന്‍ , എന്നോടുകൂടെ താലത്തില്‍ കൈമുക്കുന്നവന്‍ തന്നേ.
ലൂക്കോസ് 22:21
എന്നാല്‍ എന്നെ കാണിച്ചുകൊടുക്കുന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്തു ഉണ്ടു.
ఇస్కరియోతు యూదా
യോഹന്നാൻ 6:70
യേശു അവരോടുനിങ്ങളെ പന്ത്രണ്ടു പേരെ ഞാന്‍ തിരഞ്ഞെടുത്തില്ലയോ? എങ്കിലും നിങ്ങളില്‍ ഒരുത്തന്‍ ഒരു പിശാചു ആകുന്നു എന്നു ഉത്തരം പറഞ്ഞു. ഇതു അവന്‍ ശിമോന്‍ ഈസ്കര്യയ്യോര്‍ത്താവിന്റെ മകനായ യൂദയെക്കുറിച്ചു പറഞ്ഞു.
യോഹന്നാൻ 6:71
ഇവന്‍ പന്തിരുവരില്‍ ഒരുത്തന്‍ എങ്കിലും അവനെ കാണിച്ചുകൊടുപ്പാനുള്ളവന്‍ ആയിരുന്നു.
യോഹന്നാൻ 12:4-6
4
എന്നാല്‍ അവന്റെ ശിഷ്യന്മാരില്‍ ഒരുത്തനായി അവനെ കാണിച്ചുകൊടുപ്പാനുള്ള യൂദാ ഈസ്കര്‍യ്യോത്താവു
5
ഈ തൈലം മുന്നൂറു വെള്ളിക്കാശിന്നു വിറ്റു ദിരിദ്രന്മാര്‍ക്കും കൊടുക്കാഞ്ഞതു എന്തു എന്നു പറഞ്ഞു.
6
ഇതു ദരിദ്രന്മാരെക്കുറിച്ചു വിചാരം ഉണ്ടായിട്ടല്ല, അവന്‍ കള്ളന്‍ ആകകൊണ്ടും പണസ്സഞ്ചി തന്റെ പക്കല്‍ ആകയാല്‍ അതില്‍ ഇട്ടതു എടുത്തുവന്നതുകൊണ്ടും അത്രേ പറഞ്ഞതു.