తెలిసినదా?
യോഹന്നാൻ 13:7
യേശു അവനോടുഞാന്‍ ചെയ്യുന്നതു നീ ഇപ്പോള്‍ അറിയുന്നില്ല; പിന്നെ അറിയും എന്നു ഉത്തരം പറഞ്ഞു.
യെഹെസ്കേൽ 24:19
അപ്പോള്‍ ജനം എന്നോടുനീ ഈ ചെയ്യുന്നതിന്റെ അര്‍ത്ഥം എന്തു? ഞങ്ങള്‍ക്കു പറഞ്ഞുതരികയില്ലയോ എന്നു ചോദിച്ചു.
യെഹെസ്കേൽ 24:24
ഇങ്ങനെ യെഹെസ്കേല്‍ നിങ്ങള്‍ക്കു ഒരടയാളം ആയിരിക്കും; അവന്‍ ചെയ്തതുപോലെ ഒക്കെയും നിങ്ങളും ചെയ്യും; അതു സംഭവിക്കുമ്പോള്‍ ഞാന്‍ യഹോവയായ കര്‍ത്താവു എന്നു നിങ്ങള്‍ അറിയും.
മത്തായി 13:51
ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവര്‍ ഉവ്വു എന്നു പറഞ്ഞു.
മർക്കോസ് 4:13
പിന്നെ അവന്‍ അവരോടു പറഞ്ഞതുഈ ഉപമ ഗ്രഹിക്കുന്നില്ലയോ? പിന്നെ മറ്റെ ഉപമകള്‍ ഒക്കെയും എങ്ങനെ ഗ്രഹിക്കും?