నిలిచెను
ആദിപുസ്തകം 22:14
അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പര്‍വ്വതത്തില്‍ അവന്‍ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.
ആദിപുസ്തകം 42:24
അവന്‍ അവരെ വിട്ടു മാറിപ്പോയി കരഞ്ഞു; പിന്നെ അവരുടെ അടുക്കല്‍ വന്നു അവരോടു സംസാരിച്ചു അവരുടെ കൂട്ടത്തില്‍ നിന്നു ശിമെയോനെ പിടിച്ചു അവര്‍ കാണ്‍കെ ബന്ധിച്ചു.
ആദിപുസ്തകം 43:29-31
29
പിന്നെ അവന്‍ തല ഉയര്‍ത്തി, തന്റെ അമ്മയുടെ മകനും തന്റെ അനുജനുമായ ബെന്യാമീനെ കണ്ടുനിങ്ങള്‍ എന്നോടു പറഞ്ഞ നിങ്ങളുടെ ഇളയസഹോദരനോ ഇവന്‍ എന്നു ചോദിച്ചുദൈവം നിനക്കു കൃപനല്കട്ടെ മകനേ എന്നു പറഞ്ഞു.
30
അനുജനെ കണ്ടിട്ടു യോസേഫിന്റെ മനസ്സു ഇരുകിയതുകൊണ്ടു അവന്‍ കരയേണ്ടതിന്നു ബദ്ധപ്പെട്ടു സ്ഥലം അന്വേഷിച്ചു, അറയില്‍ചെന്നു അവിടെവെച്ചു കരഞ്ഞു.
31
പിന്നെ അവന്‍ മുഖം കഴുകി പുറത്തു വന്നു തന്നെത്താന്‍ അടക്കിഭക്ഷണം കൊണ്ടുവരുവിന്‍ എന്നു കല്പിച്ചു.
ആദിപുസ്തകം 44:1-5
1
അനന്തരം അവന്‍ തന്റെ ഗൃഹവിചാരകനോടുനീ ഇവരുടെ ചാക്കില്‍ പിടിപ്പതു ധാന്യം നിറച്ചു, ഔരോരുത്തന്റെ ദ്രവ്യം അവനവന്റെ ചാക്കിന്റെ വായ്ക്കല്‍ വെക്കുക.
2
ഇളയവന്റെ ചാക്കിന്റെ വായ്ക്കല്‍ വെള്ളികൊണ്ടുള്ള എന്റെ പാനപാത്രവും അവന്റെ ധാന്യവിലയും വെക്കുക എന്നു കല്പിച്ചു; യോസേഫ് കല്പിച്ചതുപോലെ അവന്‍ ചെയ്തു.
3
നേരം വെളുത്തപ്പോള്‍ അവരുടെ കഴുതകളുമായി അവരെ യാത്രഅയച്ചു.
4
അവര്‍ പട്ടണത്തില്‍നിന്നു പുറപ്പെട്ടു ദൂരത്താകുംമുമ്പെ, യോസേഫ് തന്റെ ഗൃഹവിചാരകനോടുഎഴുന്നേറ്റു ആ പുരുഷന്മാരുടെ പിന്നാലെ ഔടിച്ചെല്ലുക; ഒപ്പം എത്തുമ്പോള്‍ അവരോടുനിങ്ങള്‍ നന്മെക്കു പകരം തിന്മ ചെയ്തതു എന്തു?
5
അതിലല്ലയോ എന്റെ യജമാനന്‍ കുടിക്കുന്നതു? നിങ്ങള്‍ ഈ ചെയ്തതു ഒട്ടും നന്നല്ല എന്നു പറക എന്നു കല്പിച്ചു.
ആദിപുസ്തകം 45:1-5
1
അപ്പോള്‍ ചുറ്റും നിലക്കുന്നവരുടെ മുമ്പില്‍ തന്നെത്താന്‍ അടക്കുവാന്‍ വഹിയാതെഎല്ലാവരെയും എന്റെ അടുക്കല്‍ നിന്നു പുറത്താക്കുവിന്‍ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാര്‍ക്കും തന്നെ വെളിപ്പെടുത്തിയപ്പോള്‍ ആരും അടുക്കല്‍ ഉണ്ടായിരുന്നില്ല.
2
അവന്‍ ഉച്ചത്തില്‍ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു.
3
യോസേഫ് സഹോദരന്മാരോടുഞാന്‍ യോസേഫ് ആകുന്നു; എന്റെ അപ്പന്‍ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാര്‍ അവന്റെ സന്നിധിയില്‍ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാന്‍ അവര്‍ക്കും കഴിഞ്ഞില്ല.
4
യോസേഫ് സഹോദരന്മാരോടുഇങ്ങോട്ടു അടുത്തുവരുവിന്‍ എന്നു പറഞ്ഞു; അവര്‍ അടുത്തുചെന്നപ്പോള്‍ അവന്‍ പറഞ്ഞതു; നിങ്ങള്‍ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരന്‍ യോസേഫ് ആകുന്നു ഞാന്‍ .
5
എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങള്‍ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങള്‍ക്കു മുമ്പെ അയച്ചതാകുന്നു.
യെശയ്യാവ് 30:18
അതുകൊണ്ടു യഹോവ നിങ്ങളോടു കൃപ കാണിപ്പാന്‍ താമസിക്കുന്നു; അതുകൊണ്ടു അവന്‍ നിങ്ങളോടു കരുണ കാണിക്കാതവണ്ണം ഉയര്‍ന്നിരിക്കുന്നു; യഹോവ ന്യായത്തിന്റെ ദൈവമല്ലോ; അവന്നായി കാത്തിരിക്കുന്നവരൊക്കെയും; ഭാഗ്യവാന്മാര്‍.
യെശയ്യാവ് 55:8
എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങള്‍ അല്ല; നിങ്ങളുടെ വഴികള്‍ എന്റെ വഴികളുമല്ല എന്നു യഹോവ അരുളിച്ചെയ്യുന്നു
യെശയ്യാവ് 55:9
ആകാശം ഭൂമിക്കുമീതെ ഉയര്‍‍ന്നിരിക്കുന്നതുപോലെ എന്റെ വഴികള്‍ നിങ്ങളുടെ വഴികളിലും എന്റെ വിചാരങ്ങള്‍ നിങ്ങളുടെ വിചാരങ്ങളിലും ഉയര്‍‍ന്നിരിക്കുന്നു
മത്തായി 15:22-28
22
ആ ദേശത്തുനിന്നു ഒരു കനാന്യ സ്ത്രീ വന്നു, അവനോടുകര്‍ത്താവേ, ദാവീദ് പുത്രാ, എന്നോടു കരുണ തോന്നേണമേ; എന്റെ മകള്‍ക്കു ഭൂതോപദ്രവം കഠിനമായിരിക്കുന്നു എന്നു നിലവിളിച്ചു പറഞ്ഞു.
23
അവന്‍ അവളോടു ഒരു വാക്കും ഉത്തരം പറഞ്ഞില്ല; അവന്റെ ശിഷ്യന്മാര്‍ അടുക്കെ, വന്നുഅവള്‍ നമ്മുടെ പിന്നാലെ നിലവിളിച്ചുകൊണ്ടു വരുന്നു; അവളെ പറഞ്ഞയക്കേണമേ എന്നു അവനോടു അപേക്ഷിച്ചു.
24
അതിന്നു അവന്‍ “യിസ്രായേല്‍ ഗൃഹത്തിലെ കാണാതെപോയ ആടുകളുടെ അടുക്കലേക്കല്ലാതെ എന്നെ അയച്ചിട്ടില്ല” എന്നു ഉത്തരം പറഞ്ഞു.
25
എന്നാല്‍ അവള്‍ വന്നുകര്‍ത്താവേ, എന്നെ സഹായിക്കേണമേ എന്നു പറഞ്ഞു അവനെ നമസ്കരിച്ചു.
26
അവനോ“മക്കളുടെ അപ്പം എടുത്തു നായകൂട്ടികള്‍ക്കു ഇട്ടുകൊടുക്കുന്നതു നന്നല്ല” എന്നു ഉത്തരം പറഞ്ഞു.
27
അതിന്നു അവള്‍അതേ, കര്‍ത്താവേ, നായക്കുട്ടികളും ഉടയവരുടെ മേശയില്‍ നിന്നു വീഴുന്ന നുറുക്കുകള്‍ തിന്നുന്നുണ്ടല്ലോ എന്നു പറഞ്ഞു.
28
യേശു അവളോടു“സ്ത്രീയേ, നിന്റെ വിശ്വാസം വലിയതു; നിന്റെ ഇഷ്ടംപോലെ നിനക്കു ഭവിക്കട്ടെ” എന്നു ഉത്തരം പറഞ്ഞു. ആ നാഴികമുതല്‍ അവളുടെ മകള്‍ക്കു സൌഖ്യം വന്നു.