వారిలో కొందరు పరిసయ్యుల యొద్దకు వెళ్లి యేసుచేసిన కార్యములను గూర్చి వారితో చెప్పిరి.
യോഹന്നാൻ 5:15
ആ മനുഷ്യന്‍ പോയി തന്നെ സൌഖ്യമാക്കിയതു യേശു എന്നു യെഹൂദന്മാരോടു അറിയിച്ചു.
യോഹന്നാൻ 5:16
യേശു ശബ്ബത്തില്‍ അതു ചെയ്കകൊണ്ടു യെഹൂദന്മാര്‍ അവനെ ഉപദ്രവിച്ചു.
യോഹന്നാൻ 9:13
കുരുടനായിരുന്നവനെ അവര്‍ പരീശന്മാരുടെ അടുക്കല്‍ കൊണ്ടുപോയി.
യോഹന്നാൻ 12:37
ഇതു സംസാരിച്ചിട്ടു യേശു വാങ്ങിപ്പോയി അവരെ വിട്ടു മറഞ്ഞു. അവര്‍ കാണ്‍കെ അവന്‍ ഇത്ര വളരെ അടയാളങ്ങളെ ചെയ്തിട്ടും അവര്‍ അവനില്‍ വിശ്വസിച്ചില്ല.
ലൂക്കോസ് 16:30
അതിന്നു അവന്‍ അല്ലല്ല, അബ്രാഹാം പിതാവേ, മരിച്ചവരില്‍നിന്നു ഒരുത്തന്‍ എഴുന്നേറ്റു അവരുടെ അടുക്കല്‍ ചെന്നു എങ്കില്‍ അവര്‍ മാനസാന്തരപ്പെടും എന്നു പറഞ്ഞു.
ലൂക്കോസ് 16:31
അവന്‍ അവനോടുഅവര്‍ മോശെയുടെയും പ്രവാചകന്മാരുടെയും വാക്കു കേള്‍ക്കാഞ്ഞാല്‍ മരിച്ചവരില്‍ നിന്നു ഒരുത്തന്‍ എഴുന്നേറ്റു ചെന്നാലും വിശ്വസിക്കയില്ല എന്നു പറഞ്ഞു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 5:25
അപ്പോള്‍ ഒരുത്തന്‍ വന്നുനിങ്ങള്‍ തടവില്‍ ആക്കിയ പുരുഷന്മാര്‍ ദൈവാലയത്തില്‍ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.