మూలుగుచు
യോഹന്നാൻ 11:33
അവനെ വെച്ചതു എവിടെ എന്നു ചോദിച്ചു. കര്‍ത്താവേ, വന്നു കാണ്‍ക എന്നു അവര്‍ അവനോടു പറഞ്ഞു.
യെഹെസ്കേൽ 9:4
അവനോടു യഹോവനീ നഗരത്തിന്റെ നടുവില്‍, യെരൂശലേമിന്റെ നടുവില്‍കൂടി ചെന്നു, അതില്‍ നടക്കുന്ന സകലമ്ളേച്ഛതകളും നിമിത്തം നെടുവീര്‍പ്പിട്ടു കരയുന്ന പുരുഷന്മാരുടെ നെറ്റികളില്‍ ഒരു അടയാളം ഇടുക എന്നു കല്പിച്ചു.
യെഹെസ്കേൽ 21:6
അതു ഇനി മടങ്ങിപ്പോരികയില്ല. നീയോ, മനുഷ്യപുത്രാ, നിന്റെ നടു ഒടികെ നെടുവീര്‍പ്പിടുക; അവര്‍ കാണ്‍കെ കഠിനമായി നെടുവീര്‍പ്പിടുക.
മർക്കോസ് 8:12
അവന്‍ ആത്മാവില്‍ഞരങ്ങിഈ തലമുറ അടയാളം അന്വേഷിക്കുന്നതു എന്തു? ഈ തലമുറെക്കു അടയാളം ലഭിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു,
అది
ആദിപുസ്തകം 23:19
അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാന്‍ ദേശത്തിലെ ഹെബ്രോന്‍ എന്ന മമ്രേക്കരികെയുള്ള മക്‍പേലാനിലത്തിലെ ഗുഹയില്‍ അടക്കം ചെയ്തു.
ആദിപുസ്തകം 49:29-31
29
അവന്‍ അവരോടു ആജ്ഞാപിച്ചു പറഞ്ഞതുഞാന്‍ എന്റെ ജനത്തോടു ചേരുമ്പോള്‍ നിങ്ങള്‍ ഹിത്യനായ എഫ്രോന്റെ നിലത്തിലെ ഗുഹയില്‍ എന്റെ പിതാക്കന്മാരുടെ അടുക്കല്‍ എന്നെ അടക്കേണം.
30
കനാന്‍ ദേശത്തു മമ്രേക്കു സമീപം, അബ്രാഹാം ഹിത്യനായ എഫ്രോനോടു നിലത്തോടുകൂടെ ശ്മശാനഭൂമിയായി ജന്മം വാങ്ങിയ മക്‍പേലാ എന്ന നിലത്തിലെ ഗുഹയില്‍ തന്നേ.
31
അവിടെ അവര്‍ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും യിസ്ഹാക്കിനെയും അവന്റെ ഭാര്യയായ റിബെക്കയെയും അടക്കി; അവിടെ ഞാന്‍ ലേയയെയും അടക്കി.
യെശയ്യാവ് 22:16
നീ എന്താകന്നു ഈ ചെയ്യുന്നതു? നിനക്കു ഇവിടെ ആരുള്ളു? ഇവിടെ നീ കല്ലറ വെട്ടിക്കുന്നതു ആക്കായിട്ടു? ഉയര്‍ന്നോരു സ്ഥലത്തു അവന്‍ തനിക്കു ഒരു കല്ലറ വെട്ടിക്കുന്നു; പാറയില്‍ തനിക്കു ഒരു പാര്‍പ്പിടം കൊത്തിയുണ്ടാക്കുന്നു.
മത്തായി 27:60
താന്‍ പാറയില്‍ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയില്‍ വെച്ചു കല്ലറയുടെ വാതില്‍ക്കല്‍ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
മത്തായി 27:66
അവര്‍ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവല്‍ക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.