కాడని
ലൂക്കോസ് 17:31
അന്നു വീട്ടിന്മേല്‍ ഇരിക്കുന്നവന്‍ വീട്ടിന്നകത്തുള്ള സാധനം എടുപ്പാന്‍ ഇറങ്ങിപ്പോകരുതു; അവ്വണം വയലില്‍ ഇരിക്കുന്നവനും പിന്നോക്കം തിരിയരുതു.
ലൂക്കോസ് 17:32
ലോത്തിന്റെ ഭാര്യയെ ഔര്‍ത്തുകൊള്‍വിന്‍ .
സങ്കീർത്തനങ്ങൾ 78:8
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
സങ്കീർത്തനങ്ങൾ 78:9
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:37
പൌലൊസോ പംഫുല്യയില്‍നിന്നു തങ്ങളെ വിട്ടു പ്രവൃത്തിക്കു വരാതെ പോയവനെ കൂട്ടിക്കൊണ്ടു പോകുന്നതു യോഗ്യമല്ല എന്നു നിരൂപിച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 15:38
അങ്ങനെ അവര്‍ തമ്മില്‍ ഉഗ്രവാദമുണ്ടായിട്ടു വേര്‍ പിരിഞ്ഞു. ബര്‍ന്നബാസ് മര്‍ക്കൊസിനെ കൂട്ടി കപ്പല്‍കയറി കുപ്രൊസ് ദ്വീപിലേക്കു പോയി.
2 തിമൊഥെയൊസ് 4:10
ദേമാസ് ഈ ലോകത്തെ സ്നേഹിച്ചിട്ടു എന്നെ വിട്ടു തെസ്സലൊനീക്കയിലേക്കു പോയി. ക്രേസ്കേസ് ഗലാതെക്കും തീതൊസ് ദല്മാത്യെക്കും പോയി;
എബ്രായർ 10:38
നാമോ നാശത്തിലേക്കു പിന്മാറുന്നവരുടെ കൂട്ടത്തിലല്ല, വിശ്വസിച്ചു ജീവരക്ഷ പ്രാപിക്കുന്നവരുടെ കൂട്ടത്തിലത്രേ ആകുന്നു.
യാക്കോബ് 1:6-8
6
എന്നാല്‍ അവന്‍ ഒന്നും സംശയിക്കാതെ വിശ്വാസത്തോടെ യാചിക്കേണംസംശയിക്കുന്നവന്‍ കാറ്റടിച്ചു അലയുന്ന കടല്‍ത്തിരെക്കു സമന്‍ .
7
ഇങ്ങനെയുള്ള മനുഷ്യന്‍ കര്‍ത്താവിങ്കല്‍നിന്നു വല്ലതും ലഭിക്കും എന്നു നിരൂപിക്കരുതു.
8
ഇരുമനസ്സുള്ള മനുഷ്യന്‍ തന്റെ വഴികളില്‍ ഒക്കെയും അസ്ഥിരന്‍ ആകുന്നു.
2 പത്രോസ് 2:20-22
20
തങ്ങള്‍ക്കു ഏല്പിച്ചുകിട്ടിയ വിശുദ്ധകല്പനയെ നീതിയുടെ വഴി അറിഞ്ഞശേഷം വിട്ടുകളയുന്നതിനെക്കാള്‍ അതു അറിയാതിരിക്കുന്നതു അവര്‍ക്കും നന്നായിരുന്നു.
21
എന്നാല്‍ സ്വന്ത ഛര്‍ദ്ദിക്കു തിരിഞ്ഞ നായെന്നും കുളിച്ചിട്ടു ചളിയില്‍ ഉരളുവാന്‍ തിരിഞ്ഞ പന്നിയെന്നും ഉള്ള സത്യമായ പഴഞ്ചൊല്ലുപോലെ അവര്‍ക്കും സംഭവിച്ചു.