സംഭവിക്കുന്നതു എല്ലാം ഇടപ്രഭുവായ ഹെരോദാവു കേട്ടു. യോഹന്നാന് മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേറ്റു എന്നു ചിലരും ഏലീയാവു പ്രത്യക്ഷനായി എന്നു ചിലരും പുരാതനപ്രവാചകന്മാരില് ഒരുത്തന് ഉയിര്ത്തെഴുന്നേറ്റു എന്നു മറ്റുചിലരും പറക കൊണ്ടു ഹെരോദാവു ചഞ്ചലിച്ചു
അവന് യോഹന്നാന് സ്നാപകന് ; അവന് മരിച്ചവരുടെ ഇടയില് നിന്നു ഉയിര്ത്തു; അതുകൊണ്ടാകുന്നു ഈ ശക്തികള് അവനില് വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
വേറെ ചിലര്ഇവന് ക്രിസ്തു തന്നേ എന്നും മറ്റു ചിലര്ഗലീലയില് നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയില് നിന്നും ദാവീദ് പാര്ത്ത ഗ്രാമമായ ബേത്ത്ളേഹെമില്നിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.