మరికొన్ని
ലൂക്കോസ് 8:15
നല്ല മണ്ണിലുള്ളതോ വചനം കേട്ടു ഗുണമുള്ള നല്ല ഹൃദയത്തില്‍ സംഗ്രഹിച്ചു ക്ഷമയോടെ ഫലം കൊടുക്കുന്നവര്‍ തന്നേ.
മത്തായി 13:8
മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
മത്തായി 13:23
നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തന്‍ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നലകുന്നു.”
മർക്കോസ് 4:8
മറ്റു ചിലതു നല്ലമണ്ണില്‍ വീണിട്ടു മുളെച്ചു വളര്‍ന്നു ഫലം കൊടുത്തു; മുപ്പതും അറുപതും നൂറും മേനി വിളഞ്ഞു.
മർക്കോസ് 4:20
നല്ലമണ്ണില്‍ വിതെക്കപ്പെട്ടതോ വചനം കേള്‍ക്കയും അംഗീകരിക്കയും ചെയ്യുന്നവര്‍ തന്നേ; അവര്‍ മുപ്പതും അറുപതും നൂറും മേനി വിളയുന്നു.
യോഹന്നാൻ 1:12
അവനെ കൈക്കൊണ്ടു അവന്റെ നാമത്തില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും ദൈവമക്കള്‍ ആകുവാന്‍ അവന്‍ അധികാരം കൊടുത്തു.
യോഹന്നാൻ 1:13
അവര്‍ രക്തത്തില്‍ നിന്നല്ല, ജഡത്തിന്റെ ഇഷ്ടത്താലല്ല, പുരുഷന്റെ ഇഷ്ടത്താലുമല്ല, ദൈവത്തില്‍ നിന്നത്രേ ജനിച്ചതു.
യോഹന്നാൻ 3:3-5
3
യേശു അവനോടുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നു; പുതുതായി ജനിച്ചില്ല എങ്കില്‍ ദൈവരാജ്യം കാണ്മാന്‍ ആര്‍ക്കും കഴിയകയില്ല എന്നു ഉത്തരം പറഞ്ഞു.
4
നിക്കോദെമൊസ് അവനോടുമനുഷ്യന്‍ വൃദ്ധനായശേഷം ജനിക്കുന്നതു എങ്ങനെ? രണ്ടാമതും അമ്മയുടെ ഉദരത്തില്‍ കടന്നു ജനിക്കാമോ എന്നു ചോദിച്ചു.
5
അതിന്നു യേശുആമേന്‍ , ആമേന്‍ , ഞാന്‍ നിന്നോടു പറയുന്നുവെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കില്‍ ദൈവരാജ്യത്തില്‍ കടപ്പാന്‍ ആര്‍ക്കും കഴികയില്ല.
എഫെസ്യർ 2:10
നാം അവന്റെ കൈപ്പണിയായി സല്‍പ്രവര്‍ത്തികള്‍ക്കായിട്ടു ക്രിസ്തുയേശുവില്‍ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു.
കൊലൊസ്സ്യർ 1:10
സകല സഹിഷ്ണുതെക്കും ദീര്‍ഘക്ഷമെക്കുമായി അവന്റെ മഹത്വത്തിന്റെ വല്ലഭത്വത്തിന്നു ഒത്തവണ്ണം പൂര്‍ണ്ണശക്തിയോടെ ബലപ്പെടേണമെന്നും
నూరంతలుగా
ആദിപുസ്തകം 26:12
യിസ്ഹാക്‍ ആ ദേശത്തു വിതെച്ചു; ആയാണ്ടില്‍ നൂറുമേനി വിളവു കിട്ടി; യഹോവ അവനെ അനുഗ്രഹിച്ചു.
గలవాడు
സദൃശ്യവാക്യങ്ങൾ 1:20-23
20
ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു.
21
അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു
22
ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം?
23
എന്റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍ ; ഞാന്‍ എന്റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും.
സദൃശ്യവാക്യങ്ങൾ 8:1
ജ്ഞാനമായവള്‍ വിളിച്ചുപറയുന്നില്ലയോ? ബുദ്ധിയായവള്‍ തന്റെ സ്വരം കേള്‍പ്പിക്കുന്നില്ലയോ?
സദൃശ്യവാക്യങ്ങൾ 20:12
കേള്‍ക്കുന്ന ചെവി, കാണുന്ന കണ്ണു, ഇവ രണ്ടും യഹോവ ഉണ്ടാക്കി.
യിരെമ്യാവു 13:15
അതുകൊണ്ടു യഹോവഞാന്‍ അയക്കാതെ എന്റെ നാമത്തില്‍ പ്രവചിക്കയും ഈ ദേശത്തു വാളും ക്ഷാമവും ഉണ്ടാകയില്ല എന്നു പറകയും ചെയ്യുന്ന പ്രവാചകന്മാരെക്കുറിച്ചു ഇപ്രകാരം അരുളിച്ചെയ്യുന്നുവാള്‍കൊണ്ടും ക്ഷാമംകൊണ്ടും ആ പ്രവാചകന്മാര്‍ മുടിഞ്ഞുപോകും;
യിരെമ്യാവു 25:4
എന്നാല്‍ നീ അവരോടു പറയേണ്ടതുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഇടവിടാതെ നിങ്ങളുടെ അടുക്കല്‍ അയച്ചു പറയിച്ചിട്ടും നിങ്ങള്‍ കൂട്ടാക്കാതിരുന്ന എന്റെ ദാസന്മാരായ പ്രവാചകന്മാരുടെ വചനങ്ങളെ കേള്‍പ്പാനും
മത്തായി 11:15
കേള്‍പ്പാന്‍ ചെവിയുള്ളവര്‍ കേള്‍ക്കട്ടെ.
മത്തായി 13:9
ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.”
വെളിപ്പാട് 2:7
അതു ഞാനും പകെക്കുന്നു. ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു ഞാന്‍ ദൈവത്തിന്റെ പരദീസയില്‍ ഉള്ള ജീവവൃക്ഷത്തിന്റെ ഫലം തിന്മാന്‍ കൊടുക്കും.
വെളിപ്പാട് 2:11
ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവന്‍ കേള്‍ക്കട്ടെ. ജയിക്കുന്നവന്നു രണ്ടാം മരണത്താല്‍ ദോഷം വരികയില്ല.