మరియొకనాడు
മത്തായി 8:18
എന്നാല് യേശു തന്റെ ചുറ്റും വളരെ പുരുഷാരത്തെ കണ്ടാറെ അക്കരെക്കു പോകുവാന് കല്പിച്ചു.
മത്തായി 8:23-27
23
അവന് ഒരു പടകില് കയറിയപ്പോള് അവന്റെ ശിഷ്യന്മാര് കൂടെ ചെന്നു.
24
പിന്നെ കടലില് വലിയ ഔളം ഉണ്ടായിട്ടു പടകു തിരകളാല് മുങ്ങുമാറായി; അവനോ ഉറങ്ങുകയായിരുന്നു.
25
അവര് അടുത്തുചെന്നുകര്ത്താവേ രക്ഷിക്കേണമേഞങ്ങള് നശിച്ചുപോകുന്നു എന്നു പറഞ്ഞു അവനെ ഉണര്ത്തി.
26
അവന് അവരോടു“അല്പവിശ്വാസികളെ, നിങ്ങള് ഭീരുക്കള് ആകുവാന് എന്തു” എന്നു പറഞ്ഞശേഷം എഴുന്നേറ്റു കാറ്റിനെയും കടലിനെയും ശാസിച്ചപ്പോള് വലിയ ശാന്തതയുണ്ടായി.
27
എന്നാറെ ആ മനുഷ്യര് അതിശയിച്ചുഇവന് എങ്ങനെയുള്ളവന് ? കാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
മർക്കോസ് 4:35-41
35
അന്നു സന്ധ്യയായപ്പോള്നാം അക്കരെക്കു പോക എന്നു അവന് അവരോടു പറഞ്ഞു
36
അവര് പുരുഷാരത്തെ വിട്ടു, താന് പടകില്ഇരുന്നപാടെ അവനെ കൊണ്ടുപോയി; മറ്റു ചെറുപടകുകളും കൂടെ ഉണ്ടായിരുന്നു;
37
അപ്പോള് വലിയ ചുഴലിക്കാറ്റു ഉണ്ടായിപടകില് തിര തള്ളിക്കയറുകകൊണ്ടു അതു മുങ്ങുമാറായി.
38
അവന് അമരത്തു തലയണ വെച്ചു ഉറങ്ങുകയായിരുന്നു; അവര് അവനെ ഉണര്ത്തിഗുരോ, ഞങ്ങള് നശിച്ചുപോകുന്നതില് നിനക്കു വിചാരം ഇല്ലയോ എന്നു പറഞ്ഞു.
39
അവന് എഴുന്നേറ്റു കാറ്റിനെ ശാസിച്ചു, കടലിനോടുഅനങ്ങാതിരിക്ക, അടങ്ങുക എന്നു പറഞ്ഞു; കാറ്റു അമര്ന്നു, വലിയ ശാന്തത ഉണ്ടായി.
40
പിന്നെ അവന് അവരോടുനിങ്ങള് ഇങ്ങനെ ഭീരുക്കള് ആകുവാന് എന്തു? നിങ്ങള്ക്കു ഇപ്പോഴും വിശ്വാസമില്ലയോ എന്നു പറഞ്ഞു.
41
അവര് വളരെ ഭയപ്പെട്ടുകാറ്റും കടലും കൂടെ ഇവനെ അനുസരിക്കുന്നുവല്ലോ; ഇവന് ആര് എന്നു തമ്മില് പറഞ്ഞു.
യോഹന്നാൻ 6:1
അനന്തരം യേശു തിബെര്യ്യാസ് എന്ന ഗലീലക്കടലിന്റെ അക്കരെക്കു പോയി.
సరస్సు అద్దరికి పోదమని వారితో చెప్పగా
മത്തായി 14:22
ഉടനെ യേശു താന് പുരുഷാരത്തെ പറഞ്ഞയക്കുന്നതിന്നിടയില് ശിഷ്യന്മാര് പടകില് കയറി, തനിക്കുമുമ്പായി അക്കരെക്കു പേകുവാന് അവരെ നിര്ബന്ധിച്ചു.
മർക്കോസ് 5:21
യേശു വീണ്ടും പടകില് കയറി ഇവരെ കടന്നു കടലരികെ ഇരിക്കുമ്പോള് വലിയ പുരുഷാരം അവന്റെ അടുക്കല് വന്നുകൂടി.
മർക്കോസ് 6:45
താന് പുരുഷാരത്തെ പറഞ്ഞയക്കുന്നതിനടയില് തന്റെ ശിഷ്യന്മാരെ ഉടനെ പടകു കയറി അക്കരെ ബേത്ത്സയിദെക്കു നേരെ മുന്നോടുവാന് നിര്ബന്ധിച്ചു.
മർക്കോസ് 8:13
അവരെ വിട്ടു പിന്നെയും പടകു കയറി അക്കരെക്കു കടന്നു.