యేసు
മത്തായി 20:28
മനുഷ്യപുത്രന്‍ ശുശ്രൂഷ ചെയ്യിപ്പാനല്ല ശുശ്രൂഷിപ്പാനും അനേകര്‍ക്കും വേണ്ടി തന്റെ ജീവനെ മറുവിലയായി കൊടുപ്പാനും വന്നതുപോലെ തന്നേ” എന്നു പറഞ്ഞു.
മർക്കോസ് 5:24
അവന്‍ അവനോടുകൂടെ പോയി, വലിയ പുരുഷാരവും പിന്‍ ചെന്നു അവനെ തിക്കിക്കൊണ്ടിരുന്നു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:38
നസറായനായ യേശുവിനെ ദൈവം പരിശുദ്ധാത്മാവിനാലും ശക്തിയാലും അഭിഷേകം ചെയ്തതും ദൈവം അവനോടുകൂടെ ഇരുന്നതുകൊണ്ടു അവന്‍ നന്മചെയ്തും പിശാചു ബാധിച്ചവരെ ഒക്കെയും സൌഖ്യമാക്കിയുംകൊണ്ടു സഞ്ചരിച്ചതുമായ വിവരം തന്നേ നിങ്ങള്‍ അറിയുന്നുവല്ലോ.
శ్రమ
ലൂക്കോസ് 8:49
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ തന്നേ പള്ളിപ്രമാണിയുടെ ഒരാള്‍ വന്നുനിന്റെ മകള്‍ മരിച്ചുപോയി; ഗുരുവിനെ പ്രയാസപ്പെടുത്തേണ്ടാ എന്നു പറഞ്ഞു.
నీవు నా యింటిలోనికి వచ్చుటకు
ലൂക്കോസ് 7:4
അവന്‍ യേശുവിന്റെ അടുക്കല്‍ വന്നു അവനോടു താല്പര്യമായി അപേക്ഷിച്ചുനീ അതു ചെയ്തുകൊടുപ്പാന്‍ അവന്‍ യോഗ്യന്‍ ;
ലൂക്കോസ് 5:8
ശിമോന്‍ പത്രൊസ് അതു കണ്ടിട്ടു യേശുവിന്റെ കാല്‍ക്കല്‍ വീണുകര്‍ത്താവേ, ഞാന്‍ പാപിയായ മനുഷ്യന്‍ ആകകൊണ്ടു എന്നെ വിട്ടുപോകേണമേ എന്നു പറഞഞു.
ലൂക്കോസ് 15:19-21
19
ഇനി നിന്റെ മകന്‍ എന്ന പേരിന്നു ഞാന്‍ യോഗ്യനല്ല; നിന്റെ കൂലിക്കാരില്‍ ഒരുത്തനെപ്പോലെ എന്നെ ആക്കേണമേ എന്നു പറയും എന്നു പറഞ്ഞു.
20
അങ്ങനെ അവന്‍ എഴുന്നേറ്റു അപ്പന്റെ അടുക്കല്‍ പോയി. ദൂരത്തു നിന്നു തന്നേ അപ്പന്‍ അവനെ കണ്ടു മനസ്സലിഞ്ഞു ഔടിച്ചെന്നു അവന്റെ കഴുത്തു കെട്ടിപ്പിടിച്ചു അവനെ ചുംബിച്ചു.
21
മകന്‍ അവനോടുഅപ്പാ, ഞാന്‍ സ്വര്‍ഗ്ഗത്തോടും നിന്നോടും പാപം ചെയ്തിരിക്കുന്നു; ഇനി നിന്റെ മകന്‍ എന്നു വിളിക്കപ്പെടുവാന്‍ യോഗ്യനല്ല എന്നു പറഞ്ഞു.
ആദിപുസ്തകം 32:10
അടിയനോടു കാണിച്ചിരിക്കുന്ന സകലദയെക്കും സകലവിശ്വസ്തതെക്കും ഞാന്‍ അപാത്രമത്രേ; ഒരു വടിയോടുകൂടെ മാത്രമല്ലോ ഞാന്‍ ഈ യോര്‍ദ്ദാന്‍ കടന്നതു; ഇപ്പോഴോ ഞാന്‍ രണ്ടു കൂട്ടമായി തീര്‍ന്നിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 29:23
മനുഷ്യന്റെ ഗര്‍വ്വം അവനെ താഴ്ത്തിക്കളയും; മനോവിനയമുള്ളവനോ മാനം പ്രാപിക്കും.
മത്തായി 3:11
ഞാന്‍ നിങ്ങളെ മാനസാന്തരത്തിന്നായി വെള്ളത്തില്‍ സ്നാനം ഏല്പിക്കുന്നതേയുള്ളു; എന്റെ പിന്നാലെ വരുന്നവനോ എന്നെക്കാള്‍ ബലവാന്‍ ആകുന്നു; അവന്റെ ചെരിപ്പു ചുമപ്പാന്‍ ഞാന്‍ മതിയായവനല്ല; അവന്‍ നിങ്ങളെ പരിശുദ്ധാത്മാവിലും തീയിലും സ്നാനം ഏല്പിക്കും.
മത്തായി 5:26
ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാന്‍ സത്യമായിട്ടു നിന്നോടു പറയുന്നു.
മത്തായി 5:27
വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
യാക്കോബ് 4:6
എന്നാല്‍ അവന്‍ അധികം കൃപ നലകുന്നു; അതുകൊണ്ടു “ദൈവം നിഗളികളോടു എതിര്‍ത്തുനില്‍ക്കയും താഴ്മയുള്ളവര്‍ക്കും കൃപ നലകുകയും ചെയ്യുന്നു” എന്നു പറഞ്ഞിരിക്കുന്നു.
യാക്കോബ് 4:10
കര്‍ത്താവിന്റെ സന്നിധിയില്‍ താഴുവിന്‍ ; എന്നാല്‍ അവന്‍ നിങ്ങളെ ഉയര്‍ത്തും.