చేయుట ధర్మమా
ലൂക്കോസ് 14:3
യേശു ന്യായശാസ്ത്രിമാരോടും പരീശന്മാരോടുംശബ്ബത്തില്‍ സൌഖ്യമാക്കുന്നതു വിഹിതമോ അല്ലയോ എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
മത്തായി 12:12
എന്നാല്‍ മനുഷ്യന്‍ ആടിനെക്കാള്‍ എത്ര വിശേഷതയുള്ളവന്‍ . ആകയാല്‍ ശബ്ബത്തില്‍ നന്മ ചെയ്യുന്നതു വിഹിതം തന്നേ” എന്നു പറഞ്ഞു
മത്തായി 12:13
പിന്നെ ആ മനുഷ്യനോടു“കൈ നീട്ടുക” എന്നു പറഞ്ഞു; അവന്‍ നീട്ടി, അതു മറ്റേതുപോലെ സൌഖ്യമായി.
മർക്കോസ് 3:4
പിന്നെ അവരോടുശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
യോഹന്നാൻ 7:19-23
19
മോശെ നിങ്ങള്‍ക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളില്‍ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങള്‍ എന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നതു എന്തു?
20
അതിന്നു പുരുഷാരംനിനക്കു ഒരു ഭൂതം ഉണ്ടു; ആര്‍ നിന്നെ കൊല്ലുവാന്‍ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
21
യേശു അവരോടു ഉത്തരം പറഞ്ഞതുഞാന്‍ ഒരു പ്രവൃത്തി ചെയ്തു; അതിങ്കല്‍ നിങ്ങള്‍ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22
മോശെ നിങ്ങള്‍ക്കു പരിച്ഛേദന നിയമിച്ചിരിക്കയാല്‍--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങള്‍ ശബ്ബത്തില്‍ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23
മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാന്‍ ശബ്ബത്തിലും മനുഷ്യന്‍ പരിച്ഛേദന ഏലക്കുന്നു എങ്കില്‍ ഞാന്‍ ശബ്ബത്തില്‍ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാല്‍ എന്നോടു ഈര്‍ഷ്യപ്പെടുന്നുവോ?
మేలు
ലൂക്കോസ് 9:56
മനുഷ്യ പുത്രന്‍ മനുഷ്യരുടെ പ്രാണങ്ങളെ നശിപ്പിപ്പാനല്ല രക്ഷിപ്പാനത്രേ വന്നതു എന്നു പറഞ്ഞു.) അവര്‍ വേറൊരു ഗ്രാമത്തിലേക്കു പോയി.