അവന്‍ പിന്നെയും പള്ളിയില്‍ ചെന്നുഅവിടെ വരണ്ട കയ്യുള്ള ഒരു മനുഷ്യന്‍ ഉണ്ടായിരുന്നു.
2
അവര്‍ അവനെ കുറ്റം ചുമത്തേണ്ടതിന്നു ശബ്ബത്തില്‍ അവനെ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
3
വരണ്ടകയ്യുള്ള മനുഷ്യനോടു അവന്‍ നടുവില്‍ എഴുന്നേറ്റു നില്‍ക്ക എന്നു പറഞ്ഞു.
4
പിന്നെ അവരോടുശബ്ബത്തില്‍ നന്മ ചെയ്കയോ, തിന്മചെയ്കയോ, ജീവനെ രക്ഷിക്കയോ, കൊല്ലുകയോ, ഏതു വിഹിതം എന്നു ചോദിച്ചു. അവരോ മിണ്ടാതിരുന്നു.
5
അവരുടെ ഹൃദയകാഠിന്യം നിമിത്തം അവന്‍ ദുഃഖിച്ചുകൊണ്ടു കോപത്തോടെ അവരെ ചുറ്റും നോക്കി, ആ മനുഷ്യനോടുകൈ നീട്ടുക എന്നു പറഞ്ഞുഅവന്‍ നീട്ടി, അവന്റെ കൈ സൌഖ്യമായി.
6
ഉടനെ പരീശന്മാര്‍ പുറപ്പെട്ടു, അവനെ നശിപ്പിക്കേണ്ടതിന്നു ഹെരോദ്യരുമായി ആലോചന കഴിച്ചു.
യേശു ശബ്ബത്തില്‍ സൌഖ്യമാക്കിയതു കൊണ്ടു പള്ളി പ്രമാണി നീരസപ്പെട്ടു പുരുഷാരത്തോടുവേല ചെയ്‍വാന്‍ ആറുദിവസമുണ്ടല്ലോ; അതിന്നകം വന്നു സൌഖ്യം വരുത്തിച്ചുകൊള്‍വിന്‍ ; ശബ്ബത്തില്‍ അരുതു എന്നു പറഞ്ഞു.
കര്‍ത്താവു അവനോടുകപടഭക്തിക്കാരേ, നിങ്ങളില്‍ ഔരോരുത്തന്‍ ശബ്ബത്തില്‍ തന്റെ കാളയെയോ കഴുതയെയോ തൊട്ടിയില്‍ നിന്നു അഴിച്ചു കൊണ്ടുപോയി വെള്ളം കുടിപ്പിക്കുന്നില്ലയോ? എന്നാല്‍ സാത്താന്‍ പതിനെട്ടു സംവത്സരമായി ബന്ധിച്ചിരുന്ന അബ്രാഹാമിന്റെ മകളായ ഇവളെ ശബ്ബത്തുനാളില്‍ ഈ ബന്ധനം അഴിച്ചു വിടേണ്ടതല്ലയോ എന്നു ഉത്തരം പറഞ്ഞു.
പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
പരീശന്മാരില്‍ ചിലര്‍ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി.
ദൈവപുരുഷന്‍ ബേഥേലിലെ യാഗപീഠത്തിന്നു വിരോധമായി വിളിച്ചുപറഞ്ഞ വചനം യൊരോബെയാംരാജാവു കേട്ടപ്പോള്‍ അവന്‍ യാഗപീഠത്തിങ്കല്‍നിന്നു കൈ നീട്ടിഅവനെ പിടിപ്പിന്‍ എന്നു കല്പിച്ചു; എങ്കിലും അവന്റെ നേരെ നിട്ടിയ കൈ വരണ്ടുപോയിട്ടു തിരികെ മടക്കുവാന്‍ കഴിവില്ലാതെ ആയി.