మీరెందుకు
ലൂക്കോസ് 6:7-9
7
ശാസ്ത്രിമാരും പരീശന്മാരും അവനെ കുറ്റം ചുമത്തുവാന്‍ സംഗതി കിട്ടേണ്ടതിന്നു അവന്‍ ശബ്ബത്തില്‍ സൌഖ്യമാക്കുമോ എന്നു നോക്കിക്കൊണ്ടിരുന്നു.
8
അവരുടെ വിചാരം അറിഞ്ഞിട്ടു അവന്‍ വരണ്ട കൈയുള്ള മനുഷ്യനോടുഎഴുന്നേറ്റു നടുവില്‍ നില്‍ക്ക എന്നു പറഞ്ഞു;
9
അവന്‍ എഴുന്നേറ്റു നിന്നു. യേശു അവരോടുഞാന്‍ നിങ്ങളോടു ഒന്നു ചോദിക്കട്ടെശബ്ബത്തില്‍ നന്മ ചെയ്കയോ തിന്മ ചെയ്കയോ ജീവനെ രക്ഷിക്കയോ നശിപ്പിക്കയോ ഏതു വിഹിതം എന്നു പറഞ്ഞു.
ലൂക്കോസ് 5:33
അവര്‍ അവനോടുയോഹന്നാന്റെ ശിഷ്യന്മാര്‍ കൂടക്കൂടെ ഉപവസിച്ചു പ്രാര്‍ത്ഥനകഴിച്ചുവരുന്നു; പരീശന്മാരുടെ ശിഷ്യന്മാരും അങ്ങനെ തന്നേ ചെയ്യുന്നു; നിന്റെ ശിഷ്യന്മാരോ തിന്നുകയും കുടിക്കുകയും ചെയ്യുന്നു എന്നു പറഞ്ഞു.
മത്തായി 12:2
പരീശര്‍ അതു കണ്ടിട്ടുഇതാ, ശബ്ബത്തില്‍ വിഹിതമല്ലാത്തതു നിന്റെ ശിഷ്യന്മാര്‍ ചെയ്യുന്നു എന്നു അവനോടു പറഞ്ഞു.
മത്തായി 15:2
നിന്റെ ശിഷ്യന്മാര്‍ പൂര്‍വന്മാരുടെ സന്പ്രദായം ലംഘിക്കുന്നതു എന്തു? അവര്‍ ഭക്ഷിക്കുമ്പോള്‍ കൈ കഴുകുന്നില്ലല്ലോ എന്നു പറഞ്ഞു
മത്തായി 23:23
കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കയും ഒട്ടകത്തെ വിഴുങ്ങിക്കളകയും ചെയ്യുന്നു.
മത്തായി 23:24
കപടഭക്തിക്കാരായ ശാസ്ത്രിമാരും പരീശന്മാരുമായുള്ളോരേ, നിങ്ങള്‍ക്കു ഹാ കഷ്ടം; നിങ്ങള്‍ കിണ്ടികിണ്ണങ്ങളുടെ പുറം വെടിപ്പാക്കുന്നു; അകത്തോ കവര്‍ച്ചയും അതിക്രമവും നിറഞ്ഞിരിക്കുന്നു.
മർക്കോസ് 2:24
പരീശന്മാര്‍ അവനോടുനോകൂ, ഇവര്‍ ശബ്ബത്തില്‍ വിഹിതമല്ലാത്തതു ചെയ്യുന്നതു എന്തു എന്നു പറഞ്ഞു.
യോഹന്നാൻ 5:9-11
9
ഉടനെ ആ മനുഷ്യന്‍ സൌഖ്യമായി കിടക്ക എടുത്തു നടന്നു.
10
എന്നാല്‍ അന്നു ശബ്ബത്ത് ആയിരുന്നു. ആകയാല്‍ യെഹൂദന്മാര്‍ സൌഖ്യം പ്രാപിച്ചവനോടുഇന്നുശബ്ബത്ത് ആകുന്നു; കിടക്ക എടുക്കുന്നതു വിഹിതമല്ല എന്നു പറഞ്ഞു.
11
അവന്‍ അവരോടുഎന്നെ സൌഖ്യമാക്കിയവന്‍ കിടക്ക എടുത്ത നടക്ക എന്നു എന്നോടു പറഞ്ഞു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 5:16-11
യോഹന്നാൻ 9:14-16
14
യേശു ചേറുണ്ടാക്കി അവന്റെ കണ്ണു തുറന്നതു ശബ്ബത്ത് നാളില്‍ ആയിരുന്നു.
15
അവന്‍ കാഴ്ച പ്രാപിച്ചതു എങ്ങനെ എന്നു പരീശന്മാരും അവനോടു ചോദിച്ചു. അവന്‍ അവരോടുഅവന്‍ എന്റെ കണ്ണിന്മേല്‍ ചേറു തേച്ചു ഞാന്‍ കഴുകി; കാഴ്ച പ്രാപിച്ചിരിക്കുന്നു എന്നു പറഞ്ഞു.
16
പരീശന്മാരില്‍ ചിലര്‍ഈ മനുഷ്യന്‍ ശബ്ബത്ത് പ്രമാണിക്കായ്കകൊണ്ടു ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നവനല്ല എന്നു പറഞ്ഞു. മറ്റു ചിലര്‍പാപിയായോരു മനുഷ്യന്നു ഇങ്ങനെയുള്ള അടയാളങ്ങള്‍ ചെയ്‍വാന്‍ എങ്ങനെ കഴിയും എന്നു പറഞ്ഞു; അങ്ങനെ അവരുടെ ഇടയില്‍ ഒരു ഭിന്നത ഉണ്ടായി.
చేయదగనిది
പുറപ്പാട് 22:10
ഒരുത്തന്‍ കൂട്ടുകാരന്റെ പക്കല്‍ കഴുത, കാള, ആടു എന്നിങ്ങനെ ഒരു മൃഗത്തെ സൂക്ഷിപ്പാന്‍ ഏല്പിച്ചിരിക്കെ അതു ചത്തുപോകയോ അതിന്നു വല്ല കേടു തട്ടുകയോ ആരും കാണാതെ കളവുപോകയോ ചെയ്താല്‍
പുറപ്പാട് 31:15
ആറു ദിവസം വേല ചെയ്യേണം; എന്നാല്‍ ഏഴാം ദിവസം സ്വസ്ഥമായുള്ള ശബ്ബത്തായി യഹോവേക്കു വിശുദ്ധം ആകുന്നു; ആരെങ്കിലും ശബ്ബത്ത് നാളില്‍ വേല ചെയ്താല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം.
പുറപ്പാട് 35:2
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം നിങ്ങള്‍ക്കു വിശുദ്ധമായി യഹോവയുടെ മഹാസ്വസ്ഥതയുള്ള ശബ്ബത്ത് ആയിരിക്കേണം; അന്നു വേല ചെയ്യുന്നവന്‍ എല്ലാം മരണ ശിക്ഷ അനുഭവിക്കേണം.
സംഖ്യാപുസ്തകം 15:32-35
32
യിസ്രായേല്‍മക്കള്‍ മരുഭൂമിയില്‍ ഇരിക്കുമ്പോള്‍ ശബ്ബത്ത് നാളില്‍ ഒരുത്തന്‍ വിറകു പെറുക്കുന്നതു കണ്ടു.
33
അവന്‍ വിറകു പെറുക്കുന്നതു കണ്ടവര്‍ അവനെ മോശെയുടെയും അഹരോന്റെയും സര്‍വ്വസഭയുടെയും അടുക്കല്‍ കൊണ്ടുവന്നു.
34
അവനോടു ചെയ്യേണ്ടതു ഇന്നതെന്നു വിധിച്ചിട്ടില്ലായ്കകൊണ്ടു അവര്‍ അവനെ തടവില്‍ വെച്ചു.
35
പിന്നെ യഹോവ മോശെയോടുആ മരുഷ്യന്‍ മരണശിക്ഷ അനുഭവിക്കേണം; സര്‍വ്വസഭയും പാളയത്തിന്നു പുറത്തുവെച്ചു അവനെ കല്ലെറിയേണം എന്നു കല്പിച്ചു.
യെശയ്യാവ് 58:13
നീ എന്റെ വിശുദ്ധദിവസത്തില്‍ നിന്റെ കാര്‍യാദികള്‍ നോക്കാതെ ശബ്ബത്തില്‍ നിന്റെ കാല്‍ അടക്കിവെച്ചു, ശബ്ബത്തിനെ ഒരു സന്തോഷം എന്നും യഹോവയുടെ വിശുദ്ധദിവസത്തെ ബഹുമാനയോഗ്യം എന്നും പറകയും നിന്റെ വേലെക്കു പോകയോ നിന്റെ കാര്‍യദികളെ നോക്കുകയോ വ്യര്‍‍ത്ഥസംസാരത്തില്‍ നേരം പോക്കുകയോ ചെയ്യാതവണ്ണം അതിനെ ബഹുമാനിക്കയും ചെയ്യുമെങ്കില്‍ , നീ യഹോവയില്‍ പ്രമോദിക്കും;