ഇതാ ഞങ്ങള്‍ സ്വന്തമായതു വിട്ടു നിന്നെ അനുഗമിച്ചിരിക്കുന്നു എന്നു പത്രൊസ് പറഞ്ഞു.
29
യേശു അവരോടുദൈവരാജ്യം നിമിത്തം വീടോ ഭാര്യയെയോ സഹോദരന്മാരെയോ അമ്മയപ്പന്മാരെയോ മക്കളെയോ വിട്ടുകളഞ്ഞിട്ടു
30
ഈ കാലത്തില്‍ തന്നേ പല മടങ്ങായും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരും ഇല്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളാടു പറയുന്നു എന്നു പറഞ്ഞു.
എന്നെക്കാള്‍ അധികം അപ്പനേയോ അമ്മയേയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല; എന്നെക്കാള്‍ അധികം മകനെയോ മകളെയോ പ്രിയപ്പെടുന്നവന്‍ എനിക്കു യോഗ്യനല്ല.
അവിടെ നിന്നു അല്പം മുന്നോട്ടു ചെന്നപ്പോള്‍ സെബെദിയുടെ മകനായ യാക്കോബും അവന്റെ സഹോദരനായ യോഹന്നാനും പടകില്‍ ഇരുന്നു വല നന്നാക്കുന്നതു കണ്ടു.
19
ഉടനെ അവരെയും വിളിച്ചു; അവര്‍ അപ്പനായ സെബെദിയെ കൂലിക്കാരോടുകൂടെ പടകില്‍ വിട്ടു അവനെ അനുഗമിച്ചു.
20
അവര്‍ കഫര്‍ന്നഹൂമിലേക്കു പോയി; ശബ്ബത്തില്‍ അവന്‍ പള്ളിയില്‍ ചെന്നു ഉപദേശിച്ചു.
21
അവന്റെ ഉപദേശത്തിങ്കല്‍ അവര്‍ വിസ്മയിച്ചു; അവന്‍ ശാസ്ത്രിമാരെപ്പോലെയല്ല, അധികാരമുള്ളവനായിട്ടത്രേ അവരെ ഉപദേശിച്ചതു.
22
അവരുടെ പള്ളിയില്‍ അശുദ്ധാത്മാവുള്ള ഒരു മനുഷ്യന്‍ ണ്ടായിരുന്നു; അവന്‍ നിലവിളിച്ചു
23
നസറായനായ യേശുവേ, ഞങ്ങള്‍ക്കും നിനക്കും തമ്മില്‍ എന്തു? ഞങ്ങളെ നശിപ്പിപ്പാന്‍ വന്നുവോ? നീ ആര്‍ എന്നു ഞാന്‍ അറിയുന്നു; ദൈവത്തിന്റെ പിരിശുദ്ധന്‍ തന്നേ എന്നു പറഞ്ഞു.
24
യേശു അതിനെ ശാസിച്ചുമിണ്ടരുതു; അവനെ വിട്ടു പോ എന്നു പറഞ്ഞു.
25
അപ്പോള്‍ അശുദ്ധാത്മാവു അവനെ ഇഴെച്ചു, ഉറക്കെ നിലവിളിച്ചു അവനെ വിട്ടു പോയി.
യേശു അവനെ നോക്കി അവനെ സ്നേഹിച്ചുഒരു കുറവു നിനക്കുണ്ടു; നീ പോയി നിനക്കുള്ളതു എല്ലാം വിറ്റു ദരിദ്രര്‍ക്കും കൊടുക്ക; എന്നാല്‍ നിനക്കു സ്വര്‍ഗ്ഗത്തില്‍ നിക്ഷേപം ഉണ്ടാകും; പിന്നെ വന്നു എന്നെ അനുഗമിക്ക എന്നു പറഞ്ഞു.
ഈ ലോകത്തില്‍ തന്നേ, ഉപദ്രവങ്ങളോടും കൂടെ നൂറു മടങ്ങു വീടുകളെയും സഹോദരന്മാരെയും സഹോദരികളെയും അമ്മമാരെയും മക്കളെയും നിലങ്ങളെയും വരുവാനുള്ള ലോകത്തില്‍ നിത്യജീവനെയും പ്രാപിക്കാത്തവന്‍ ആരുമില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.