ఆయననుగూర్చిన సమాచారము
ലൂക്കോസ് 4:14
യേശു ആത്മാവിന്റെ ശകതിയോടെ ഗലീലെക്കു മടങ്ങിച്ചെന്നു; അവന്റെ ശ്രുതി ചുറ്റുമുള്ള നാട്ടില്‍ ഒക്കെയും പരന്നു.
യെശയ്യാവ് 52:13
എന്റെ ദാസന്‍ കൃതാര്‍‍ത്ഥനാകും; അവന്‍ ഉയര്‍‍ന്നുപൊങ്ങി അത്യന്‍ തം ഉന്നതനായിരിക്കും
മത്തായി 4:23-25
23
പിന്നെ യേശു ഗലീലയില്‍ ഒക്കെയും ചുറ്റി സഞ്ചരിച്ചുകൊണ്ടു അവരുടെ പള്ളികളില്‍ ഉപദേശിക്കയും രാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കയും ജനത്തിലുള്ള സകലദീനത്തെയും വ്യാധിയെയും സൌഖ്യമാക്കുകയും ചെയ്തു.
24
അവന്റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല്‍ കൊണ്ടു വന്നു.
25
അവന്‍ അവരെ സൌഖ്യമാക്കി; ഗലീല, ദെക്കപ്പൊലി, യെരൂശലേം, യെഹൂദ്യ, യോര്‍ദ്ദന്നക്കരെ എന്നീ ഇടങ്ങളില്‍ നിന്നു വളരെ പുരുഷാരം അവനെ പിന്‍ തുടര്‍ന്നു.
മത്തായി 9:26
ഈ വര്‍ത്തമാനം ആ ദേശത്തു ഒക്കെയും പരന്നു.
മർക്കോസ് 1:28
അനന്തരം അവര്‍ പള്ളിയില്‍ നിന്നു ഇറങ്ങി യാക്കോബും യോഹന്നാനുമായി ശിമോന്റെയും അന്ത്രെയാസിന്റെയും വീട്ടില്‍ വന്നു.
മർക്കോസ് 1:45
മർക്കോസ് 6:14
ഇങ്ങനെ അവന്റെ പേര്‍ പ്രസിദ്ധമായി വരികയാല്‍ ഹെരോദാരാജാവു കേട്ടിട്ടു; യോഹന്നാന്‍ സ്നാപകന്‍ മരിച്ചവരുടെ ഇടയില്‍ നിന്നു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു; അതുകൊണ്ടു ഈ ശക്തികള്‍ അവനില്‍ വ്യാപരിക്കുന്നു എന്നു പറഞ്ഞു.