అయితే వారొకే పట్టుగా పెద్ద కేకలువేసి, వీనిని సిలువవేయుమని అడుగగా వారి కేకలే గెలిచెను.
ലൂക്കോസ് 23:5
അതിന്നു അവര്‍അവന്‍ ഗലീലയില്‍ തുടങ്ങി യെഹൂദ്യയില്‍ എങ്ങും ഇവിടത്തോളവും പഠിപ്പിച്ചു ജനത്തെ കലഹിപ്പിക്കുന്നു എന്നു നിഷ്കര്‍ഷിച്ചു പറഞ്ഞു.
സങ്കീർത്തനങ്ങൾ 22:12
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
സങ്കീർത്തനങ്ങൾ 22:13
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
സങ്കീർത്തനങ്ങൾ 57:4
എന്റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.
സെഖര്യാവ് 11:8
എന്നാല്‍ ഞാന്‍ ഒരു മാസത്തില്‍ മൂന്നു ഇടയന്മാരെ ഛേദിച്ചുകളഞ്ഞു; എനിക്കു അവരോടു വെറുപ്പു തോന്നി, അവര്‍ക്കും എന്നോടും നീരസം തോന്നിയിരുന്നു.