కుమారుడవా
ലൂക്കോസ് 4:41
പലരില്‍ നിന്നും ഭൂതങ്ങള്‍; നീ ദൈവപുത്രനായ ക്രിസ്തു എന്നു നില വിളിച്ചു പറഞ്ഞുകൊണ്ടു പുറപ്പെട്ടുപോയി; താന്‍ ക്രിസ്തു എന്നു അവ അറികകൊണ്ടു മിണ്ടുവാന്‍ അവന്‍ സമ്മതിക്കാതെ അവയെ ശാസിച്ചു.
സങ്കീർത്തനങ്ങൾ 2:7
ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
സങ്കീർത്തനങ്ങൾ 2:12
അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.
മത്തായി 3:17
ഇവന്‍ എന്റെ പ്രിയ പുത്രന്‍ ; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്നു സ്വര്‍ഗ്ഗത്തില്‍ നിന്നു ഒരു ശബ്ദവും ഉണ്ടായി.
മത്തായി 27:43
അവന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; അവന്നു ഇവനില്‍ പ്രസാദമുണ്ടെങ്കില്‍ ഇപ്പോള്‍ വിടുവിക്കട്ടെ; ഞാന്‍ ദൈവപുത്രന്‍ എന്നു അവന്‍ പറഞ്ഞുവല്ലോ എന്നു പറഞ്ഞു.
മത്തായി 27:54
ശതാധിപനും അവനോടുകൂടെ യേശുവിനെ കാത്തുനിന്നവരും ഭൂകമ്പം മുതലായി സംഭവിച്ചതു കണ്ടിട്ടുഅവന്‍ ദൈവ പുത്രന്‍ ആയിരുന്നു സത്യം എന്നു പറഞ്ഞു ഏറ്റവും ഭയപ്പെട്ടു.
യോഹന്നാൻ 1:34
അങ്ങനെ ഞാന്‍ കാണുകയും ഇവന്‍ ദൈവപുത്രന്‍ തന്നേ എന്നു സാക്ഷ്യം പറകയും ചെയ്തിരിക്കുന്നു.
യോഹന്നാൻ 1:49
നഥനയേല്‍ അവനോടുറബ്ബീ, നീ ദൈവപുത്രന്‍ , നീ യിസ്രായേലിന്റെ രാജാവു എന്നു ഉത്തരം പറഞ്ഞു.
യോഹന്നാൻ 10:30
ഞാനും പിതാവും ഒന്നാകുന്നു.”
യോഹന്നാൻ 10:36
ഞാന്‍ ദൈവത്തിന്റെ പുത്രന്‍ എന്നു പറഞ്ഞതുകൊണ്ടുനീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തില്‍ അയച്ചവനോടു നിങ്ങള്‍ പറയുന്നുവോ?
യോഹന്നാൻ 19:7
യെഹൂദന്മാര്‍ അവനോടുഞങ്ങള്‍ക്കു ഒരു ന്യായപ്രമാണം ഉണ്ടു; അവന്‍ തന്നെത്താന്‍ ദൈവപുത്രന്‍ ആക്കിയതുകൊണ്ടു ആ ന്യായപ്രമാണപ്രകാരം അവന്‍ മരിക്കേണ്ടതാകുന്നു എന്നു ഉത്തരം പറഞ്ഞു.
మీరన్నట్టు
ലൂക്കോസ് 23:3
പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവൊ എന്നു ചോദിച്ചതിന്നുഞാന്‍ ആകുന്നു എന്നു അവനോടു ഉത്തരം പറഞ്ഞു.
മത്തായി 26:64
ഉടനെ മഹാപുരോഹിതന്‍ വസ്ത്രം കീറിഇവന്‍ ദൈവദൂഷണം പറഞ്ഞു; ഇനി സാക്ഷികളെക്കൊണ്ടു നമുക്കു എന്തു ആവശ്യം? നിങ്ങള്‍ ഇപ്പോള്‍ ദൈവദൂഷണം കേട്ടുവല്ലോ
മർക്കോസ് 14:62
ഞാന്‍ ആകുന്നു; മുനഷ്യപുത്രന്‍ സര്‍വ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങള്‍ കാണും എന്നു യേശു പറഞ്ഞു.
മർക്കോസ് 15:2
പീലാത്തൊസ് അവനോടുനീ യെഹൂദന്മാരുടെ രാജാവോ എന്നു ചോദിച്ചതിന്നുഞാന്‍ ആകുന്നു എന്നു അവന്‍ ഉത്തരം പറഞ്ഞു.
യോഹന്നാൻ 18:37
പീലാത്തൊസ് അവനോടുഎന്നാല്‍ നീ രാജാവു തന്നേയല്ലോ എന്നു പറഞ്ഞതിന്നു യേശുനീ പറഞ്ഞതുപോലെ ഞാന്‍ രാജാവുതന്നേ; സത്യത്തിന്നു സാക്ഷിനില്‍ക്കേണ്ടതിന്നു ഞാന്‍ ജനിച്ചു അതിന്നായി ലോകത്തില്‍ വന്നുമിരിക്കുന്നു; സത്യതല്പരനായവന്‍ എല്ലാം എന്റെ വാക്കുകേള്‍ക്കുന്നു എന്നു ഉത്തരം പറഞ്ഞു.