ప్రధానయాజకులును శాస్త్రులును ప్రజలకు భయపడిరి గనుక ఆయనను ఏలాగు చంపింతుమని ఉపా యము వెదకుచుండిరి
ലൂക്കോസ് 19:47
അവന്‍ ദിവസേന ദൈവാലയത്തില്‍ ഉപദേശിച്ചുപോന്നു; എന്നാല്‍ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തില്‍ പ്രധാനികളായവരും അവനെ നശിപ്പിപ്പാന്‍ തക്കം നോക്കി.
ലൂക്കോസ് 19:48
എങ്കിലും ജനം എല്ലാം അവന്റെ വചനം കേട്ടു രഞ്ജിച്ചിരിക്കയാല്‍ എന്തു ചെയ്യേണ്ടു എന്നു അവര്‍ അറിഞ്ഞില്ല.
ലൂക്കോസ് 20:19
ഈ ഉപമ തങ്ങളെക്കുറിച്ചു പറഞ്ഞു എന്നു ശാസ്ത്രിമാരും മഹാപുരോഹിതന്മാരും ഗ്രഹിച്ചിട്ടു ആ നാഴികയില്‍ തന്നേ അവന്റെ മേല്‍ കൈവെപ്പാന്‍ നോക്കി എങ്കിലും ജനത്തെ ഭയപ്പെട്ടു.
സങ്കീർത്തനങ്ങൾ 2:1-5
1
ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
2
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു
3
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
4
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.
5
അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
മത്തായി 21:38
മകനെ കണ്ടിട്ടു കുടിയാന്മാര്‍ഇവന്‍ അവകാശി; വരുവിന്‍ , നാം അവനെ കൊന്നു അവന്റെ അവകാശം കൈവശമാക്കുക എന്നു തമ്മില്‍ പറഞ്ഞു,
മത്തായി 21:45
അവന്റെ ഉപമകളെ മഹാപുരോഹിതന്മാരും പരീശരും കേട്ടിട്ടു, തങ്ങളെക്കൊണ്ടു പറയന്നു എന്നു അറിഞ്ഞു,
മത്തായി 21:46
അവനെ പിടിപ്പാന്‍ അന്വേഷിച്ചു; എന്നാല്‍ പുരുഷാരം അവനെ പ്രവാചകന്‍ എന്നു എണ്ണുകകൊണ്ടു അവരെ ഭയപ്പെട്ടു.
മത്തായി 26:3-5
3
അന്നു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും കയ്യഫാമഹാപുരോഹിതന്റെ മണ്ഡപത്തില്‍ വന്നു കൂടി.
4
യേശുവിനെ ഉപായത്താല്‍ പിടിച്ചു കൊല്ലുവാന്‍ ആലോചിച്ചു;
5
എങ്കിലും ജനത്തില്‍ കലഹമുണ്ടാകാതിരിപ്പാന്‍ പെരുനാളില്‍ അരുതു എന്നു പറഞ്ഞു.
യോഹന്നാൻ 11:47-53
47
അവനെ ഇങ്ങനെ വിട്ടേച്ചാല്‍ എല്ലാവരും അവനില്‍ വിശ്വസിക്കും; റോമക്കാരും വന്നു നമ്മുടെ സ്ഥലത്തെയും ജനത്തെയും എടുത്തുകളയും എന്നു പറഞ്ഞു.
48
അവരില്‍ ഒരുത്തന്‍ , ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവു തന്നേ, അവരോടുനിങ്ങള്‍ ഒന്നും അറിയുന്നില്ല;
49
ജനം മുഴുവനും നശിച്ചുപോകാതവണ്ണം ഒരു മനുഷ്യന്‍ ജാതിക്കു വേണ്ടി മരിക്കുന്നതു നന്നു എന്നു ഔര്‍ക്കുംന്നതുമില്ല എന്നു പറഞ്ഞു.
50
അവന്‍ ഇതു സ്വയമായി പറഞ്ഞതല്ല, താന്‍ ആ സംവത്സരത്തെ മഹാപുരോഹിതന്‍ ആകയാല്‍ ജനത്തിന്നു വേണ്ടി യേശു മരിപ്പാന്‍ ഇരിക്കുന്നു എന്നു പ്രവചിച്ചതത്രേ.
51
ജനത്തിന്നു വേണ്ടി മാത്രമല്ല ചിതറിയിരിക്കുന്ന ദൈവമക്കളെ ഒന്നായിട്ടു ചേര്‍ക്കേണ്ടതിന്നും തന്നേ.
52
അന്നു മുതല്‍ അവര്‍ അവനെ കൊല്ലുവാന്‍ ആലോചിച്ചു.
53
അതുകൊണ്ടു യേശു യെഹൂദന്മാരുടെ ഇടയില്‍ പിന്നെ പരസ്യമായി നടക്കാതെ അവിടം വിട്ടു മരുഭൂമിക്കരികെ എഫ്രയീം എന്ന പട്ടണത്തിലേക്കു വാങ്ങി ശിഷ്യന്മാരുമായി അവിടെ പാര്‍ത്തു.
യോഹന്നാൻ 11:57-53
അപ്പൊസ്തലരുടെ പ്രവൃത്തികൾ 4:27
നീ അഭിഷേകം ചെയ്ത യേശു എന്ന നിന്റെ പരിശുദ്ധദാസനു വിരോധമായി ഹെരോദാവും പൊന്തിയൊസ് പീലാത്തൊസും ജാതികളും യിസ്രായേല്‍ ജനവുമായി ഈ നഗരത്തില്‍ ഒന്നിച്ചുകൂടി,