as
മത്തായി 24:1
യേശു ദൈവാലയം വിട്ടു പോകുമ്പോള്‍ ശിഷ്യന്മാര്‍ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കല്‍ വന്നു.
മത്തായി 24:2
അവന്‍ അവരോടു“ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
മർക്കോസ് 13:1
അവന്‍ ദൈവാലയത്തെ വിട്ടു പോകുമ്പോള്‍ ശിഷ്യന്മാരില്‍ ഒരുത്തന്‍ ഗുരോ, ഇതാ, എങ്ങനെയുള്ള കല്ലു, എങ്ങനെയുള്ള പണി എന്നു അവനോടു പറഞ്ഞു.
മർക്കോസ് 13:2
യേശു അവനോടുനീ ഈ വലിയ പണി കാണുന്നുവോ? ഇടിക്കാതെ കല്ലിന്മേല്‍ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു പറഞ്ഞു.
യോഹന്നാൻ 2:20
അവനോ തന്റെ ശരീരം എന്ന മന്ദിരത്തെക്കുറിച്ചത്രേ പറഞ്ഞതു.