look
സങ്കീർത്തനങ്ങൾ 98:5-9
5
കിന്നരത്തോടെ യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
6
കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
7
സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതില്‍ വസിക്കുന്നവരും മുഴങ്ങട്ടെ.
8
പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വ്വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
9
അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.
യെശയ്യാവ് 12:1-3
1
അന്നാളില്‍ നീ പറയുന്നതു എന്തെന്നാല്‍യഹോവേ, നീ എന്നോടു കോപിച്ചു നിന്റെ കോപം മാറി, നീ എന്നെ ആശ്വസിപ്പിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു.
2
ഇതാ, ദൈവം എന്റെ രക്ഷ; യഹോവയായ യാഹ് എന്റെ ബലവും എന്റെ ഗീതവും ആയിരിക്കകൊണ്ടും അവന്‍ എന്റെ രക്ഷയായ്തീര്‍ന്നിരിക്കകൊണ്ടും ഞാന്‍ ഭയപ്പെടാതെ ആശ്രയിക്കും.
3
അതുകൊണ്ടു നിങ്ങള്‍ സന്തോഷത്തോടെ രക്ഷയുടെ ഉറവുകളില്‍നിന്നു വെള്ളം കോരും.
യെശയ്യാവ് 25:8
അവന്‍ മരണത്തെ സദാകാലത്തേക്കും നീക്കിക്കളയും; യഹോവയായ കര്‍ത്താവു സകലമുഖങ്ങളിലുംനിന്നു കണ്ണുനീര്‍ തുടെക്കയും തന്റെ ജനത്തിന്റെ നിന്ദ സകലഭൂമിയിലുംനിന്നു നീക്കിക്കളകയും ചെയ്യും. യഹോവയല്ലോ അരുളിച്ചെയ്തിരിക്കുന്നതു.
യെശയ്യാവ് 25:9
അന്നാളില്‍ഇതാ, നമ്മുടെ ദൈവം; അവനെയത്രേ നാം കാത്തിരുന്നതു; അവന്‍ നമ്മെ രക്ഷിക്കും; അവന്‍ തന്നേ യഹോവ; അവനെയത്രേ നാം കാത്തിരുന്നതു; അവന്റെ രക്ഷയില്‍ നമുക്കു ആനന്ദിച്ചു സന്തോഷിക്കാം എന്നു അവര്‍ പറയും.
യെശയ്യാവ് 60:1
എഴുന്നേറ്റു പ്രകാശിക്ക; നിന്റെ പ്രകാശം വന്നിരിക്കുന്നു; യഹോവയുടെ തേജസ്സും നിന്റെമേല്‍ ഉദിച്ചിരിക്കുന്നു
യെശയ്യാവ് 60:2
അന്‍ ധകാരം ഭൂമിയെയും കൂരിരുട്ടു ജാതികളെയും മൂടുന്നു; നിന്റെമേലോ യഹോവ ഉദിക്കും; അവന്റെ തേജസ്സും നിന്റെമേല്‍ പ്രത്യക്ഷമാകും
విడుదల
റോമർ 8:19
സൃഷ്ടി ദൈവപുത്രന്മാരുടെ വെളിപ്പാടിനെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
റോമർ 8:23
ആത്മാവെന്ന ആദ്യ ദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിന്നു കാത്തുകൊണ്ടു ഉള്ളില്‍ ഞരങ്ങുന്നു.
എഫെസ്യർ 1:14
അതുനിമിത്തം ഞാനും നിങ്ങള്‍ക്കു കര്‍ത്താവായ യേശുവിലുള്ള വിശ്വാസത്തെയും സകല വിശുദ്ധന്മാരോടുമുള്ള സ്നേഹത്തെയും കുറിച്ചു കേട്ടിട്ടു,
എഫെസ്യർ 4:30
ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കരുതു; അവനാലല്ലോ നിങ്ങള്‍ക്കു വീണ്ടെടുപ്പുനാളിന്നായി മുദ്രയിട്ടിരിക്കുന്നതു.