కాబట్టి మేమేమి సమాధా నము చెప్పుదుమా అని ముందుగా చింతింపకుందుమని మీ మనస్సులో నిశ్చయించుకొనుడి
ലൂക്കോസ് 12:11
എന്നാല്‍ നിങ്ങളെ പള്ളികള്‍ക്കും കോയ്മകള്‍ക്കും അധികാരങ്ങള്‍ക്കും മുമ്പില്‍ കൊണ്ടുപോകുമ്പോള്‍ എങ്ങനെയോ എന്തോ പ്രതിവാദിക്കേണ്ടു? എന്തു പറയേണ്ടു എന്നു വിചാരിപ്പെടേണ്ടാ;
ലൂക്കോസ് 12:12
പറയേണ്ടതു പരിശുദ്ധാത്മാവു ആ നാഴികയില്‍ തന്നേ നിങ്ങളെ പഠിപ്പിക്കും.
മത്തായി 10:19
എന്നാല്‍ നിങ്ങളെ ഏല്പിക്കുമ്പോള്‍ എങ്ങനെയോ എന്തോ പറയേണ്ടു എന്നു വിചാരപ്പെടേണ്ടാ; പറവാനുള്ളതു ആ നാഴികയില്‍ തന്നേ നിങ്ങള്‍ക്കു ലഭിക്കും.
മത്തായി 10:20
പറയുന്നതു നിങ്ങള്‍ അല്ല, നിങ്ങളില്‍ പറയുന്ന നിങ്ങളുടെ പിതാവിന്റെ ആത്മാവത്രേ.
മർക്കോസ് 13:11
അവര്‍ നിങ്ങളെ കൊണ്ടുപോയി ഏല്പിക്കുമ്പോള്‍ എന്തു പറയേണ്ടു എന്നു മുന്‍ കൂട്ടി വിചാരപ്പെടരുതു. ആ നാഴികയില്‍ നിങ്ങള്‍ക്കു ലഭിക്കുന്നതു തന്നേ പറവിന്‍ ; പറയുന്നതു നിങ്ങള്‍ അല്ല, പരിശുദ്ധാത്മാവത്രേ.