അല്ല, എന്തു കാണ്മാന് പോയി? ഒരു പ്രവാചകനെയൊ? അതേ, പ്രവാചകനിലും മികച്ചവനെ തന്നേ എന്നു ഞാന് നിങ്ങളോടു പറയുന്നു
27
“ഞാന് എന്റെ ദൂതനെ നിനക്കു മുമ്പായി അയയക്കുന്നു; അവന് നിന്റെ മുമ്പില് നിനക്കു വഴി ഒരുക്കും” എന്നു എഴുതിയിരിക്കുന്നതു അവനെക്കുറിച്ചാകുന്നു.
28
സ്ത്രീകളില് നിന്നു ജനിച്ചവരില് യോഹന്നാനെക്കാള് വലിയവന് ആരുമില്ല; ദൈവരാജ്യത്തില് ഏറ്റവും ചെറിയവനോ അവനിലും വലിയവന് എന്നു ഞാന് നിങ്ങളോടു പറയുന്നു.--
29
എന്നാല് ജനം ഒക്കെയും ചുങ്കക്കാരും കേട്ടിട്ടു യോഹന്നാന്റെ സ്നാനം ഏറ്റതിനാല് ദൈവത്തെ നീതീകരിച്ചു.
പലരും അവന്റെ അടുക്കല് വന്നുയോഹന്നാന് അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാല് ഇവനെക്കുറിച്ചു യോഹന്നാന് പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനില് വിശ്വസിച്ചു.