യേശു ദൈവാലയത്തില് ഉപദേശിച്ചുകൊണ്ടു പറഞ്ഞുതുടങ്ങിയതുക്രിസ്തു ദാവീദിന്റെ പുത്രന് എന്നു ശാസ്ത്രിമാര് പറയുന്നതു എങ്ങനെ?
37
ദാവീദ് തന്നേ അവനെ കര്ത്താവു എന്നു പറയുന്നവല്ലോ; പിന്നെ അവന്റെ പുത്രന് ആകുന്നതു എങ്ങനെ? എന്നാല് വലിയ പുരുഷാരം അവന്റെ വാക്കു സന്തോഷത്തോടെ കേട്ടുപോന്നു.
നമുക്കു ഒരു ശിശു ജനിച്ചിരിക്കുന്നു; നമുക്കു ഒരു മകന് നല്കപ്പെട്ടിരിക്കുന്നു; ആധിപത്യം അവന്റെ തോളില് ഇരിക്കും; അവന്നു അത്ഭുതമന്ത്രി, വീരനാം ദൈവം, നിത്യപിതാവു, സമാധാന പ്രഭു എന്നു പേര് വിളിക്കപ്പെടും.
യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന് ഈ സ്ഥലത്തുനിന്നു കല്ദയരുടെ ദേശത്തേക്കു നന്മെക്കായി അയച്ചിരിക്കുന്ന യെഹൂദാബദ്ധന്മാരെ ഈ നല്ല അത്തിപ്പഴംപോലെ ഞാന് വിചാരിക്കും.
ഞാന് എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന് അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
നിങ്ങളോ ഇന്നു തിരിഞ്ഞു ഔരോരുത്തന് തന്റെ കൂട്ടുകാരന്നു വിമോചനം പ്രസിദ്ധമാക്കിയതിനാല് എനിക്കു ഹിതമായതു പ്രവര്ത്തിച്ചു, എന്റെ നാമം വിളിച്ചിരിക്കുന്ന ആലയത്തില്വെച്ചു എന്റെ മുമ്പാകെ ഒരു നിയമം ചെയ്തു.
എങ്കിലും നിങ്ങള് വ്യത്യാസം കാണിച്ചു എന്റെ നാമത്തെ അശുദ്ധമാക്കി ഔരോരുത്തന് ഇഷ്ടംപോലെ പോയ്ക്കൊള്വാന് വിമോചനം കൊടുത്തു അയച്ചിരുന്ന തന്റെ ദാസനെയും ദാസിയെയും മടക്കിവരുത്തി ദാസീദാസന്മാരാക്കിയിരിക്കുന്നു.
യെഹൂദാരാജാവായ സിദെക്കീയാവെയും അവന്റെ പ്രഭുക്കന്മാരെയും ഞാന് അവരുടെ ശത്രുക്കളുടെ കയ്യിലും അവര്ക്കും പ്രാണഹാനി വരുത്തുവാന് നോക്കുന്നവരുടെ കയ്യിലും നിങ്ങളെ വിട്ടുപോയിരിക്കുന്ന ബാബേല്രാജാവിന്റെ സൈന്യത്തിന്റെ കയ്യിലും ഏല്പിക്കും.
അവനെ പാതാളത്തില് വിട്ടുകളഞ്ഞില്ലഅവന്റെ ജഡം ദ്രവത്വം കണ്ടതുമില്ല എന്നു ക്രിസ്തുവിന്റെ പുനരുത്ഥാനം മുമ്പുകൂട്ടി കണ്ടു പ്രസ്താവിച്ചു. ഈ യേശുവിനെ ദൈവം ഉയിര്ത്തെഴുന്നേല്പിച്ചു