പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യരും അന്നു അവന്റെ അടുക്കല് വന്നു
24
ഗുരോ, ഒരുത്തന് മക്കള് ഇല്ലാതെ മരിച്ചാല് അവന്റെ സഹോദരന് അവന്റെ ഭാര്യയെ ദേവരവിവാഹം കഴിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ കല്പിച്ചുവല്ലോ.
25
എന്നാല് ഞങ്ങളുടെ ഇടയില് ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു. അവരില് ഒന്നാമത്തവന് വിവാഹം ചെയ്തശേഷം മരിച്ചു, സന്തതി ഇല്ലായ്കയാല് തന്റെ ഭാര്യയെ സഹോദരന്നു വിട്ടേച്ചു.
26
രണ്ടാമത്തവനും മൂന്നാമത്തവനും ഏഴാമത്തവന് വരെയും അങ്ങനെ തന്നേ.
27
എല്ലാവരും കഴിഞ്ഞിട്ടു ഒടുവില് സ്ത്രീയും മരിച്ചു.
28
എന്നാല് പുനരുത്ഥാനത്തില് അവള് ഏഴുവരില് ആര്ക്കും ഭാര്യയാകും? എാല്ലവര്ക്കും ആയിരുന്നുവല്ലോ എന്നു ചോദിച്ചു.
29
അതിന്നു യേശു ഉത്തരം പറഞ്ഞതു“നിങ്ങള് തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.
30
പുനരുത്ഥാനത്തില് അവര് വിവാഹം കഴിക്കുന്നില്ല, വിവാഹത്തിന്നു കൊടുക്കപ്പെടുന്നതുമില്ല; സ്വര്ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ അത്രേ ആകുന്നു.
31
മരിച്ചവരുടെ പുനരുത്ഥാനത്തെക്കുറിച്ചോ ദൈവം അരുളിച്ചെയ്തിരിക്കുന്നതു നിങ്ങള് വായിച്ചിട്ടില്ലയോ?
32
ഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും ആകുന്നു എന്നു അവന് അരുളി ച്ചെയ്യുന്നു; എന്നാല് അവന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ.”
33
പുരുഷാരം ഇതു കേട്ടിട്ടു അവന്റെ ഉപദേശത്തില് വിസ്മയിച്ചു.
പുനരുത്ഥാനം ഇല്ല എന്നു പറയുന്ന സദൂക്യര് അവന്റെ അടുക്കല് വന്നു ചോദിച്ചതെന്തെന്നാല്
19
ഗുരോ, ഒരുത്തന്റെ സഹോദരന് മക്കളില്ലാതെ മരിച്ചു ഭാര്യ ശേഷിച്ചാല് ആ ഭാര്യയെ അവന്റെ സഹോദരന് പരിഗ്രഹിച്ചു തന്റെ സഹോദരന്നു സന്തതിയെ ജനിപ്പിക്കേണം എന്നു മോശെ എഴുതിയിരിക്കുന്നു.
20
എന്നാല് ഏഴു സഹോദരന്മാര് ഉണ്ടായിരുന്നു; അവരില് മൂത്തവന് ഒരു സ്ത്രീയെ വിവാഹം കഴിച്ചു സന്തതിയില്ലാതെ മരിച്ചു പോയി.
21
രണ്ടാമത്തവന് അവളെ പരിഗ്രഹിച്ചു സന്തതിയില്ലാതെ മരിച്ചു; മൂന്നാമത്തവനും അങ്ങനെ തന്നേ.
22
ഏഴുവരും സന്തതിയില്ലാതെ മരിച്ചു; എല്ലാവര്ക്കും ഒടുവില് സ്ത്രീയും മരിച്ചു.
23
പുനരുത്ഥാനത്തില് അവള് അവരില് ഏവന്നു ഭാര്യയാകും? ഏഴുവര്ക്കും ഭാര്യ ആയിരുന്നുവല്ലോ.
24
യേശു അവരോടു പറഞ്ഞതുനിങ്ങള് തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടല്ലയോ തെറ്റിപ്പോകുന്നതു?
25
മരിച്ചവരില് നിന്നു ഉയിര്ത്തെഴുന്നേലക്കുമ്പോള് വിവാഹം കഴിക്കയില്ല വിവാഹത്തിന്നു കൊടുക്കപ്പെടുകയുമില്ല; സ്വര്ഗ്ഗത്തിലെ ദൂതന്മാരെപ്പോലെ ആകും.
26
എന്നാല് മരിച്ചവര് ഉയിര്ത്തെഴു ന്നേലക്കുന്നതിനെക്കുറിച്ചു മോശെയുടെ പുസ്തകത്തില് മുള്പടര്പ്പുഭാഗത്തു ദൈവം അവനോടുഞാന് അബ്രാഹാമിന്റെ ദൈവവും യിസ്ഹാക്കിന്റെ ദൈവവും യാക്കോബിന്റെ ദൈവവും എന്നു അരുളിച്ചെയ്തപ്രകാരം വായിച്ചിട്ടില്ലയോ?
27
അവന് മരിച്ചവരുടെ ദൈവമല്ല, ജീവനുള്ളവരുടെ ദൈവമത്രേ; നിങ്ങള് വളരെ തെറ്റിപ്പോകുന്നു.
എന്നാല് ന്യായാധിപസംഘത്തില് ഒരു പക്ഷം സദൂക്യരും ഒരുപക്ഷം പരീശന്മാരും ആകുന്നു എന്നു പൌലൊസ് അറിഞ്ഞുസഹോദരന്മാരേ, ഞാന് ഒരു പരീശനും പരീശന്മാരുടെ മകനും ആകുന്നു; മരിച്ചവരുടെ പ്രത്യാശയെയും പുനരുത്ഥാനത്തെയും കുറിച്ചു ഞാന് വിസ്താരത്തിലായിരിക്കുന്നു എന്നു വിളിച്ചു പറഞ്ഞു.
7
അവന് ഇതു പറഞ്ഞപ്പോള് പരീശന്മാരും സദൂക്യരും തമ്മില് ഇടഞ്ഞു സംഘം ഛിദ്രിച്ചു.
8
പുനരുത്ഥാനം ഇല്ല ദൂതനും ആത്മാവും ഇല്ല എന്നു സദൂക്യര് പറയുന്നു; പരീശന്മാരോ രണ്ടും ഉണ്ടെന്നു പ്രമാണിക്കുന്നു.