അനന്തരം യഹോവയുടെ ഒരു ദൂതന്‍ വന്നു ഒഫ്രയില്‍ അബിയേസ്ര്യനായ യോവാശിന്റെ കരുവേലകത്തിന്‍ കീഴെ ഇരുന്നു; അവന്റെ മകനായ ഗിദെയോന്‍ കോതമ്പു മിദ്യാന്യരുടെ കയ്യില്‍ പെടാതിരിക്കേണ്ടതിന്നു മുന്തിരിച്ചക്കിന്നരികെവെച്ചു മെതിക്കയായിരുന്നു.
ഇങ്ങനെ നിനെച്ചിരിക്കുമ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ അവന്നു സ്വപ്നത്തില്‍ പ്രത്യക്ഷനായിദാവീദിന്റെ മകനായ യോസേഫേ, നിന്റെ ഭാര്യയായ മറിയയെ ചേര്‍ത്തുകൊള്‍വാന്‍ ശങ്കിക്കേണ്ടാ; അവളില്‍ ഉല്പാദിതമായതു പരിശുദ്ധാത്മാവിനാല്‍ ആകുന്നു.
പ്രഭാതകാലത്തു നിങ്ങള്‍ യഹോവയുടെ തേജസ്സു കാണും; യഹോവയുടെ നേരെയുള്ള നിങ്ങളുടെ പിറുപിറുപ്പു അവന്‍ കേട്ടിരിക്കുന്നു; നിങ്ങള്‍ ഞങ്ങളുടെ നേരെ പിറുപിറുക്കുവാന്‍ ഞങ്ങള്‍ എന്തുള്ളു എന്നു പറഞ്ഞു.
അഹരോന്‍ യിസ്രായേല്‍മക്കളുടെ സര്‍വ്വസംഘത്തോടും സംസാരിക്കുമ്പോള്‍ അവര്‍ മരുഭൂമിക്കു നേരെ തിരിഞ്ഞു നോക്കി, യഹോവയുടെ തേജസ്സു മേഘത്തില്‍ വെളിപ്പെട്ടിരിക്കുന്നതു കണ്ടു.
അതു മനോഹരമായി പൂത്തു ഉല്ലാസത്തോടും ഘോഷത്തോടും കൂടെ ഉല്ലസിക്കും; ലെബാനോന്റെ മഹത്വവും കര്‍മ്മേലിന്റെയും ശാരോന്റെയും ശോഭയും അതിന്നു കൊടുക്കപ്പെടും; അവര്‍ യഹോവയുടെ മഹത്വവും നമ്മുടെ ദൈവത്തിന്റെ തേജസ്സും കാണും.
ഇരുട്ടില്‍ നിന്നു വെളിച്ചം പ്രകാശിക്കേണം എന്നു അരുളിച്ചെയ്ത ദൈവം യേശുക്രിസ്തുവിന്റെ മുഖത്തിലുള്ള ദൈവതേജസ്സിന്റെ പരിജ്ഞാനം വിളങ്ങിക്കേണ്ടതിന്നു ഞങ്ങളുടെ ഹൃദയങ്ങളില്‍ പ്രകാശിച്ചിരിക്കുന്നു.
അപ്പോള്‍ ഞാന്‍ എനിക്കു അയ്യോ കഷ്ടം; ഞാന്‍ നശിച്ചു; ഞാന്‍ ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ളോരു മനുഷ്യന്‍ ; ശുദ്ധിയില്ലാത്ത അധരങ്ങള്‍ ഉള്ള ജനത്തിന്റെ നടുവില്‍ വസിക്കുന്നു; എന്റെ കണ്ണു സൈന്യങ്ങളുടെ യഹോവയായ രാജാവിനെ കണ്ടുവല്ലോ എന്നും പറഞ്ഞു.
രാജാവേ, നട്ടുച്ചെക്കു ഞാന്‍ വഴിയില്‍വെച്ചു സൂര്യന്റെ പ്രകാശത്തെ കവിഞ്ഞൊരു വെളിച്ചം ആകാശത്തില്‍ നിന്നു എന്നെയും എന്നോടു കൂടെ യാത്രചെയ്യുന്നവരെയും ചുറ്റി പ്രകാശിക്കുന്നതു കണ്ടു.
ഞങ്ങള്‍ എല്ലാവരും നിലത്തു വീണപ്പോള്‍ശൌലെ, ശൌലെ, നീ എന്നെ ഉപദ്രവിക്കുന്നത് എന്തു? മുള്ളിന്റെ നേരെ ഉതെക്കുന്നതു നിനക്കു വിഷമം ആകുന്നു എന്നു എബ്രായഭാഷയില്‍ എന്നോടു പറയുന്നൊരു ശബ്ദം ഞാന്‍ കേട്ടു.
പിന്നെയോ സീയോന്‍ പര്‍വ്വതത്തിന്നും ജീവനുള്ള ദൈവത്തിന്റെ നഗരമായ സ്വര്‍ഗ്ഗീയയെരൂശലേമിന്നും അനേകായിരം ദൂതന്മാരുടെ സര്‍വ്വസംഘത്തിന്നും സ്വര്‍ഗ്ഗത്തില്‍ പേരെഴുതിയിരിക്കുന്ന