ఆ దినములు తీరినతరువాత వారు తిరిగి వెళ్లుచుండగా బాలు డైన యేసు యెరూషలేములో నిలిచెను. ఆయన తలి దండ్రులు ఆ సంగతి ఎరుగక ఆయన సమూహములో ఉన్నాడని తలంచి,
2 ദിനവൃത്താന്തം 30:21-23
21
അങ്ങനെ യെരൂശലേമില് വന്നുകൂടിയിരുന്ന യിസ്രായേല്മക്കള് പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല് യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
22
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില് സാമര്ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര് സമാധാനയാഗങ്ങള് അര്പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
23
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന് സര്വ്വസഭയും നിര്ണ്ണയിച്ചു. അങ്ങനെ അവര് വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേല്രാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന് യോവാശിന്റെ അടുക്കല് ആളയച്ചുവരിക, നാം തമ്മില് ഒന്നു നോക്കുക എന്നു പറയിച്ചു.