యెనిమిదవ దినమున
ലൂക്കോസ് 1:59
എട്ടാം നാളില്‍ അവര്‍ പൈതലിനെ പരിച്ഛേദന ചെയ്‍വാന്‍ വന്നു; അപ്പന്റെ പേര്‍ പോലെ അവന്നു സെഖര്യാവു എന്നു പേര്‍ വിളിപ്പാന്‍ ഭാവിച്ചു.
ആദിപുസ്തകം 17:12
തലമുറതലമുറയായി നിങ്ങളില്‍ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോള്‍ പരിച്ഛേദനഏല്‍ക്കേണം; വീട്ടില്‍ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലകൂ വാങ്ങിയവനായാലും ശരി.
ലേവ്യപുസ്തകം 12:3
എട്ടാം ദിവസം അവന്റെ അഗ്രചര്‍മ്മം പരിച്ഛേദന ചെയ്യേണം.
മത്തായി 3:15
യേശു അവനോടുഇപ്പോള്‍ സമ്മതിക്ക; ഇങ്ങനെ സകലനീതിയും നിവര്‍ത്തിക്കുന്നതു നമുക്കു ഉചിതം എന്നു ഉത്തരം പറഞ്ഞു; എന്നാറെ അവന്‍ അവനെ സമ്മതിച്ചു.
ഗലാത്യർ 4:4
എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
ഗലാത്യർ 4:5
അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
ഫിലിപ്പിയർ 2:8
മനുഷ്യസാദൃശ്യത്തിലായി തന്നെത്താല്‍ ഒഴിച്ചു വേഷത്തില്‍ മനുഷ്യനായി വിളങ്ങി തന്നെത്താന്‍ താഴ്ത്തി മരണത്തോളം ക്രൂശിലെ മരണത്തോളം തന്നേ, അനുസരണമുള്ളവനായിത്തീര്‍ന്നു.
ఆయన పేరు
ലൂക്കോസ് 1:31
നീ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്നു യേശു എന്നു പേര്‍ വിളിക്കേണം.
മത്തായി 1:21
അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.
മത്തായി 1:25
മകനെ പ്രസവിക്കുംവരെ അവന്‍ അവളെ പരിഗ്രഹിച്ചില്ല. മകന്നു അവന്‍ യേശു എന്നു പേര്‍ വിളിച്ചു.