ప్రభువునకు
സങ്കീർത്തനങ്ങൾ 24:1
ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
സങ്കീർത്തനങ്ങൾ 50:10-12
10
കാട്ടിലെ സകലമൃഗവും പര്‍വ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
11
മലകളിലെ പക്ഷികളെ ഒക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
12
എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
മത്തായി 21:2
“നിങ്ങള്‍ക്കു എതിരെയുള്ള ഗ്രാമത്തില്‍ ചെല്ലുവിന്‍ ; അവിടെ കെട്ടിയിരിക്കുന്ന ഒരു പെണ്കഴുതയെയും അതിന്റെ കുട്ടിയെയും നിങ്ങള്‍ ഉടനെ കാണും; അവയെ അഴിച്ചു കൊണ്ടുവരുവിന്‍ .
മത്തായി 21:3
നിങ്ങളോടു ആരാനും വല്ലതും പറഞ്ഞാല്‍കര്‍ത്താവിന്നു ഇവയെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; തല്‍ക്ഷണം അവന്‍ അവയെ അയയക്കും” എന്നു പറഞ്ഞു.
മർക്കോസ് 11:3-6
3
ഇതു ചെയ്യുന്നതു എന്തു എന്നു ആരെങ്കിലും നിങ്ങളോടു ചോദിച്ചാല്‍ കര്‍ത്താവിന്നു ഇതിനെക്കൊണ്ടു ആവശ്യം ഉണ്ടു എന്നു പറവിന്‍ ; അവന്‍ ക്ഷണത്തില്‍ അതിനെ ഇങ്ങോട്ടു അയക്കും എന്നു പറഞ്ഞു.
4
അവര്‍ പോയി തെരുവില്‍ പുറത്തു വാതില്‍ക്കല്‍ കഴുതകൂട്ടിയെ കെട്ടിയിരിക്കുന്നതു കണ്ടു അതിനെ അഴിച്ചു.
5
അവിടെ നിന്നവരില്‍ ചിലര്‍ അവരോടുനിങ്ങള്‍ കഴുതകൂട്ടിയെ അഴിക്കുന്നതു എന്തു എന്നു ചോദിച്ചു.
6
യേശു കല്പിച്ചതുപോലെ അവര്‍ അവരോടു പറഞ്ഞു; അവര്‍ അവരെ വിട്ടയച്ചു.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:36
അവന്‍ എല്ലാവരുടെയും കര്‍ത്താവായ യേശുക്രിസ്തുമൂലം സമാധാനം സുവിശേഷിച്ചുകൊണ്ടു യിസ്രായേല്‍ മക്കള്‍ക്കു അയച്ച വചനം,