నూరు
ലൂക്കോസ് 20:9
അനന്തരം അവന്‍ ജനത്തോടു ഉപമ പറഞ്ഞതെന്തെന്നാല്‍ഒരു മനുഷ്യന്‍ ഒരു മുന്തിരിത്തോട്ടം നട്ടുണ്ടാക്കി കുടിയാന്മാരെ പാട്ടത്തിന്നു ഏല്പിച്ചിട്ടു ഏറിയ കാലം പരദേശത്തു പോയി പാര്‍ത്തു.
ലൂക്കോസ് 20:12
അവന്‍ മൂന്നാമതു ഒരുത്തനെ പറഞ്ഞയച്ചു; അവര്‍ അവനെയും മുറിവേല്പിച്ചു പുറത്താക്കിക്കളഞ്ഞു.
ഉത്തമഗീതം 8:11
ശലോമോന്നു ബാല്‍ഹാമോനില്‍ ഒരു മുന്തിരിത്തോട്ടം ഉണ്ടായിരുന്നു. ആ മുന്തിരിത്തോട്ടം അവന്‍ കാവല്‍ക്കാരെ ഏല്പിച്ചു; അതിന്റെ പാട്ടമായിട്ടു, ഔരോരുത്തന്‍ ആയിരം പണം വീതം കൊണ്ടുവരേണ്ടിയിരുന്നു.
ഉത്തമഗീതം 8:12
എന്റെ സ്വന്ത മുന്തിരിത്തോട്ടം എന്റെ കൈവശം ഇരിക്കുന്നു; ശലോമോനേ, നിനക്കു ആയിരവും ഫലം കാക്കുന്നവര്‍ക്കും ഇരുനൂറും ഇരിക്കട്ടെ.