చేయునప్పుడు
ലൂക്കോസ് 1:53
വിശന്നിരിക്കുന്നവരെ നന്മകളാല്‍ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
സദൃശ്യവാക്യങ്ങൾ 14:20
ദരിദ്രനെ കൂട്ടുകാരന്‍ പോലും പകെക്കുന്നു; ധനവാന്നോ വളരെ സ്നേഹിതന്മാര്‍ ഉണ്ടു.
സദൃശ്യവാക്യങ്ങൾ 22:16
ആദായം ഉണ്ടാക്കേണ്ടതിന്നു എളിയവനെ പീഡിപ്പിക്കുന്നവനും ധനവാന്നു കൊടുക്കുന്നവനും മുട്ടുള്ളവനായ്തീരും.
യാക്കോബ് 2:1-6
1
സഹോദരന്മാരേ, തേജസ്സുള്ളവനായി നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവില്‍ വിശ്വസിക്കുന്ന നിങ്ങള്‍ മുഖപക്ഷം കാണിക്കരുതു.
2
നിങ്ങളുടെ പള്ളിയില്‍ മോടിയുള്ള വസ്ത്രം ധരിച്ചും പൊന്മോതിരം ഇട്ടുംകൊണ്ടു ഒരുത്തനും മുഷിഞ്ഞ വസ്ത്രം ധരിച്ചോരു ദരിദ്രനും വന്നാല്‍
3
നിങ്ങള്‍ മോടിയുള്ള വസ്ത്രം ധരിച്ചവനെ നോക്കിഇവിടെ സുഖേന ഇരുന്നാലും എന്നും ദരിദ്രനോടുനീ അവിടെ നില്‍ക്ക; അല്ലെങ്കില്‍ എന്റെ പാദപീഠത്തിങ്കല്‍ ഇരിക്ക എന്നും പറയുന്നു എങ്കില്‍
4
നിങ്ങള്‍ ഉള്ളില്‍ പ്രാമാണമില്ലാതെ ന്യായരഹിതമായി വിധിക്കുന്നവരായില്ലയോ?
5
പ്രിയ സഹോദരന്മാരേ, കേള്‍പ്പിന്‍ ദൈവം ലോകത്തില്‍ ദരിദ്രരായവരെ വിശ്വാസത്തില്‍ സമ്പന്നരും തന്നേ സ്നേഹിക്കുന്നവര്‍ക്കും വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ? നിങ്ങളോ ദരിദ്രനെ അപമാനിച്ചിരിക്കുന്നു.
6
ധനവാന്മാര്‍ അല്ലയോ നിങ്ങളെ പീഡിപ്പിക്കുന്നതു? അവര്‍ അല്ലയോ നിങ്ങളെ ന്യായസ്ഥാനങ്ങളിലേക്കു ഇഴെച്ചു കൊണ്ടുപോകുന്നതു?
and a
ലൂക്കോസ് 6:32-36
32
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും തങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിക്കുന്നവല്ലോ.
33
നിങ്ങള്‍ക്കു നന്മചെയ്യുന്നവര്‍ക്കും നന്മ ചെയ്താല്‍ നിങ്ങള്‍ക്കു എന്തു ഉപചാരം കിട്ടും? പാപികളും അങ്ങനെ തന്നേ ചെയ്യുന്നുവല്ലോ.
34
മടക്കി വാങ്ങിക്കൊള്ളാം എന്നു നിങ്ങള്‍ ആശിക്കുന്നവര്‍ക്കും കടം കൊടുത്താല്‍ നിങ്ങള്‍ക്കു എന്തു കിട്ടും? പാപികളും കുറയാതെ മടക്കിവാങ്ങേണ്ടതിന്നു പാപികള്‍ക്കു കടം കൊടുക്കുന്നുവല്ലോ.
35
നിങ്ങളോ ശത്രുക്കളെ സ്നേഹിപ്പിന്‍ ; അവര്‍ക്കും നന്മ ചെയ്‍വിന്‍ ; ഒന്നും പകരം ഇച്ഛിക്കാതെ കടം കൊടുപ്പിന്‍ ; എന്നാല്‍ നിങ്ങളുടെ പ്രതിഫലം വളരെ ആകും; നിങ്ങള്‍ അത്യുന്നതന്റെ മക്കള്‍ ആകും; അവന്‍ നന്ദികെട്ടവരോടും ദുഷ്ടന്മാരോടും ദയാലുവല്ലോ.
36
അങ്ങനെ നിങ്ങളുടെ പിതാവു മനസ്സലിവുള്ളവന്‍ ആകുന്നതുപോലെ നിങ്ങളും മനസ്സലിവുള്ളവര്‍ ആകുവിന്‍ .
സെഖര്യാവ് 7:5-7
5
നീ ദേശത്തിലെ സകല ജനത്തോടും പുരോഹിതന്മാരോടും പറയേണ്ടതുനിങ്ങള്‍ ഈ എഴുപതു സംവത്സരമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും ഉപവസിച്ചു വിലപിക്കയില്‍ നിങ്ങള്‍ എനിക്കുവേണ്ടി തന്നേയോ ഉപവസിച്ചതു?
6
നിങ്ങള്‍ ഭക്ഷിക്കുമ്പോഴും പാനം ചെയ്യുമ്പോഴും നിങ്ങള്‍ തന്നേയല്ലയോ ഭക്ഷിക്കയും പാനം ചെയ്കയും ചെയ്യുന്നതു?
7
യെരൂശലേമിന്നും അതിന്റെ ചുറ്റും അതിന്റെ ഉപനഗരങ്ങള്‍ക്കും നിവാസികളും സ്വസ്ഥതയും ഉണ്ടായിരുന്നപ്പോഴും തെക്കെ ദേശത്തിന്നും താഴ്വീതിക്കും നിവാസികള്‍ ഉണ്ടായിരുന്നപ്പോഴും യഹോവ പണ്ടത്തെ പ്രവാചകന്മാര്‍ മുഖാന്തരം പ്രസംഗിപ്പിച്ച വചനങ്ങളെ നിങ്ങള്‍ കേട്ടനുസരിക്കേണ്ടതല്ലയോ?
മത്തായി 5:46
നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാല്‍ നിങ്ങള്‍ക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
മത്തായി 6:1-4
1
“മനുഷ്യര്‍ കാണേണ്ടതിന്നു നിങ്ങളുടെ നീതിയെ അവരുടെ മുമ്പില്‍ ചെയ്യാതിരിപ്പാന്‍ സൂക്ഷിപ്പിന്‍ ; അല്ലാഞ്ഞാല്‍ സ്വര്‍ഗ്ഗത്തിലുള്ള നിങ്ങളുടെ പിതാവിന്റെ പക്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല.
2
ആകയാല്‍ ഭിക്ഷകൊടുക്കുമ്പോള്‍ മനുഷ്യരാല്‍ മാനം ലഭിപ്പാന്‍ പള്ളികളിലും വീഥികളിലും കപടഭക്തിക്കാര്‍ ചെയ്യുന്നതുപോലെ നിന്റെ മുമ്പില്‍ കാഹളം ഊതിക്കരുതു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു
3
നീയോ ഭിക്ഷകൊടുക്കുമ്പോള്‍ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു.
4
രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം തരും.
മത്തായി 6:16-18
16
ഉപവസിക്കുമ്പോള്‍ നിങ്ങള്‍ കപടഭക്തിക്കാരെപ്പോലെ വാടിയ മുഖം കാണിക്കരുതു; അവര്‍ ഉപവസിക്കുന്നതു മനുഷ്യര്‍ക്കും വിളങ്ങേണ്ടതിന്നു മുഖം വിരൂപമാക്കുന്നു; അവര്‍ക്കും പ്രതിഫലം കിട്ടിപ്പോയി എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
17
നീയോ ഉപവസിക്കുമ്പോള്‍ നിന്റെ ഉപവാസം മനുഷ്യര്‍ക്കല്ല രഹസ്യത്തിലുള്ള നിന്റെ പിതാവിന്നു വിളങ്ങേണ്ടതിന്നു തലയില്‍ എണ്ണ തേച്ചു മുഖം കഴുകുക.
18
രഹസ്യത്തില്‍ കാണുന്ന നിന്റെ പിതാവു നിനക്കു പ്രതിഫലം നലകും.