మరియు ఆయన వారితో ఇట్లనెనుమీలో ఎవని కైన ఒక స్నేహితుడుండగా అతడు అర్ధరాత్రివేళ ఆ స్నేహి తుని యొద్దకు వెళ్లిస్నేహితుడా, నాకు మూడురొట్టెలు బదులిమ్ము
ലൂക്കോസ് 18:1-8
1
മടുത്തുപോകാതെ എപ്പോഴും പ്രാര്‍ത്ഥിക്കേണം എന്നുള്ളതിന്നു അവന്‍ അവരോടു ഒരുപമ പറഞ്ഞതു
2
ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ലാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു.
3
ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ അവന്റെ അടുക്കല്‍ ചെന്നുഎന്റെ പ്രതിയോഗിയോടു പ്രതിക്രിയ നടത്തി രക്ഷിക്കേണമേ എന്നു പറഞ്ഞു.
4
അവന്നു കുറേ കാലത്തേക്കു മനസ്സില്ലായിരുന്നു; പിന്നെ അവന്‍ എനിക്കു ദൈവത്തെ ഭയവും മനുഷ്യനെ ശങ്കയുമില്ല
5
എങ്കിലും വിധവ എന്നെ അസഹ്യമാക്കുന്നതുകൊണ്ടു ഞാന്‍ അവളെ പ്രതിക്രിയ നടത്തി രക്ഷിക്കും; അല്ലെങ്കില്‍ അവള്‍ ഒടുവില്‍ വന്നു എന്നെ മുഖത്തടിക്കും എന്നു ഉള്ളുകൊണ്ടു പറഞ്ഞു.
6
അനീതിയുള്ള ന്യായാധിപന്‍ പറയുന്നതു കേള്‍പ്പിന്‍ .
7
ദൈവമോ രാപ്പകല്‍ തന്നോടു നിലവിളിക്കുന്ന തന്റെ വൃതന്മാരുടെ കാര്യത്തില്‍ ദീര്‍ഘ ക്ഷമയുള്ളവന്‍ ആയാലും അവരെ പ്രതിക്രിയ നടത്തി രക്ഷിക്കയില്ലയോ?
8
വേഗത്തില്‍ അവരെ പ്രതിക്രിയ നടത്തി രക്ഷിക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എന്നാല്‍ മനുഷ്യപുത്രന്‍ വരുമ്പോള്‍ അവന്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ എന്നു കര്‍ത്താവു പറഞ്ഞു.