మన
ലൂക്കോസ് 1:74
നാം ആയുഷ്ക്കാലം ഒക്കെയും ഭയം കൂടാതെ തിരുമുമ്പില്‍ വിശുദ്ധിയിലും നീതിയിലും തന്നെ ആരാധിപ്പാന്‍ നമുക്കു കൃപ നലകുമെന്നു
ആവർത്തനം 33:29
യിസ്രായേലേ, നീ ഭാഗ്യവാന്‍ ; നിനക്കു തുല്യന്‍ ആര്‍? യഹോവയാല്‍ രക്ഷിക്കപ്പെട്ട ജനമേ, അവന്‍ നിന്റെ സഹായത്തിന്‍ പരിചയും നിന്റെ മഹിമയുടെ വാളും ആകുന്നു. നിന്റെ ശത്രുക്കള്‍ നിന്നോടു അനുസരണം നടിക്കും. നീ അവരുടെ ഉന്നതങ്ങളിന്മേല്‍ നടകൊള്ളും.
സങ്കീർത്തനങ്ങൾ 106:10
അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.
സങ്കീർത്തനങ്ങൾ 106:47
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.
യെശയ്യാവ് 14:1-3
1
യഹോവ യാക്കോബിനോടു മനസ്സലിഞ്ഞു യിസ്രായേലിനെ വീണ്ടും തിരഞ്ഞെടുത്തു സ്വദേശത്തു അവരെ പാര്‍പ്പിക്കും; അന്യജാതിക്കാരും അവരോടു യോജിച്ചു യാക്കോബ് ഗൃഹത്തോടു ചേര്‍ന്നുകൊള്ളും.
2
ജാതികള്‍ അവരെ കൂട്ടി അവരുടെ സ്ഥലത്തേക്കു കൊണ്ടുവരും; യിസ്രായേല്‍ഗൃഹം അവരെ യഹോവയുടെ ദേശത്തു ദാസന്മാരായും ദാസിമാരായും അടക്കിക്കൊള്ളും; തങ്ങളെ ബദ്ധന്മാരാക്കിയവരെ അവര്‍ ബദ്ധന്മാരാക്കുകയും തങ്ങളെ പീഡിപ്പിച്ചവരെ വാഴുകയും ചെയ്യും.
3
യഹോവ നിന്റെ വ്യസനവും നിന്റെ കഷ്ടതയും നീ ചെയ്യണ്ടിവന്ന നിന്റെ കഠിനദാസ്യവും നീക്കി നിനക്കു വിശ്രാമം നലകുന്ന നാളില്‍
യെശയ്യാവ് 44:24-26
24
നിന്റെ വീണ്ടെടുപ്പുകാരനും ഗര്‍ഭത്തില്‍ നിന്നെ നിര്‍മ്മിച്ചവനുമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുയഹോവയായ ഞാന്‍ സകലവും ഉണ്ടാക്കുന്നു; ഞാന്‍ തന്നേ ആകാശത്തെ വിരിക്കയും ഭൂമിയെ പരത്തുകയും ചെയ്തിരിക്കുന്നു; ആര്‍ എന്നോടുകൂടെ ഉണ്ടായിരുന്നു?
25
ഞാന്‍ ജല്പകന്മാരുടെ ശകുനങ്ങളെ വ്യര്‍ത്ഥമാക്കുകയും പ്രശ്നക്കാരെ ഭ്രാന്തന്മാരാക്കുകയും ജ്ഞാനികളെ മടക്കി അവരുടെ ജ്ഞാനത്തെ ഭോഷത്വമാക്കുകയും ചെയ്യുന്നു.
26
ഞാന്‍ എന്റെ ദാസന്റെ വചനം നിവര്‍ത്തിച്ചു എന്റെ ദൂതന്മാരുടെ ആലോചന അനുഷ്ഠിക്കുന്നു; യെരൂശലേമില്‍ നിവാസികള്‍ ഉണ്ടാകുമെന്നും യെഹൂദാനഗരങ്ങള്‍ പണിയപ്പെടും ഞാന്‍ അവയുടെ ഇടിവുകളെ നന്നാക്കും എന്നും കല്പിക്കുന്നു.
യെശയ്യാവ് 54:7-17
7
അല്പനേരത്തെക്കു മാത്രം ഞാന്‍ നിന്നെ ഉപേക്ഷിച്ചു; എങ്കിലും മഹാകരുണയോടെ ഞാന്‍ നിന്നെ ചേര്‍ത്തുകൊള്ളും
8
ക്രോധാധിക്യത്തില്‍ ഞാന്‍ ക്ഷണനേരത്തേക്കു എന്റെ മുഖം നിനക്കു മറെച്ചു; എങ്കിലും നിത്യദയയോടെ ഞാന്‍ നിന്നോടു കരുണകാണിക്കും എന്നു നിന്റെ വീണ്ടേടുപ്പുകാരനായ യഹോവ അരുളിച്ചെയ്യുന്നു
9
ഇതു എനിക്കു നോഹയുടെ വെള്ളങ്ങള്‍ ഇനി ഭൂമിയെ മുക്കിക്കളകയില്ല എന്നു ഞാന്‍ സത്യം ചെയ്തതുപോലെ ഞാന്‍ നിന്നോടു കോപിക്കയോ നിന്നെ ഭര്‍‍ത്സിക്കയോ ഇല്ല എന്നു ഞാന്‍ സത്യം ചെയ്തിരിക്കുന്നു
10
പര്‍‍വ്വതങ്ങള്‍ മാറിപ്പോകും, കുന്നുകള്‍ നീങ്ങിപ്പോകും; എങ്കിലും എന്റെ ദയ നിന്നെ വിട്ടുമാറുകയില്ല; എന്റെ സമാധാനനിയമം നീങ്ങിപ്പോകയുമില്ല എന്നു നിന്നോടു കരുണയുള്ള യഹോവ അരുളിച്ചെയ്യുന്നു
11
അരിഷ്ടയും കൊടുങ്കാറ്റിനാല്‍ അടിക്കപ്പെട്ടു ആശ്വാസമറ്റവളും ആയുള്ളോവേ, ഞാന്‍ നിന്റെ കല്ലു അഞ്ജനത്തില്‍ പതിക്കയും നീലക്കല്ലുകൊണ്ടു നിന്റെ അടിസ്ഥാനം ഇടുകയും ചെയ്യും
12
ഞാന്‍ നിന്റെ താഴികകൂടങ്ങളെ പത്മരാഗംകൊണ്ടും നിന്റെ ഗോപുരങ്ങളെ പുഷ്പരാഗംകൊണ്ടും നിന്റെ അറ്റങ്ങളെയൊക്കെയും മനോഹരമായി കല്ലുകൊണ്ടും ഉണ്ടാക്കും
13
നിന്റെ മക്കള്‍ എല്ലാവരും യഹോവയാല്‍ ഉപദേശിക്കപ്പെട്ടവരും നിന്റെ മക്കളുടെ സമാധാനം വലിയതും ആയിരിക്കും
14
നീതിയാല്‍ നീസ്ഥിരമായി നിലക്കും; നീ പീഡനത്തോടെ അകന്നിരിക്കും; നിനക്കു ഭയപ്പെടുവാനില്ലല്ലോ; ഭീഷണിയോടു നീ അകന്നിരിക്കും; അതു നിന്നോടു അടുത്തുവരികയില്ല
15
ഒരുത്തന്‍ നിന്നോടു കലശല്‍ കൂടുന്നു എങ്കില്‍ അതു എന്റെ ഹിതപ്രകാരമല്ല; ആരെങ്കിലും നിന്നോടു കലശല്‍ കൂടിയാല്‍ അവന്‍ നിന്റെ നിമിത്തം വീഴും
16
തീക്കനല്‍ ഊതി പണിചെയ്തു ഔരോ ആയുധം തീര്‍‍ക്കുന്ന കൊല്ലനെ ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു; നശിപ്പിപ്പാന്‍ സംഹാരകനെയും ഞാന്‍ സൃഷ്ടിച്ചിരിക്കുന്നു
17
നിനക്കു വിരോധമായി ഉണ്ടാക്കുന്ന യാതൊരു ആയുധവും ഫലിക്കയില്ല; ന്‍ യായവിസ്താരത്തില്‍ നിനക്കു വിരോധമായി എഴുന്നേലക്കുന്ന എല്ലാ നാവിനെയും നീ കുറ്റം വിധിക്കും; യഹോവയുടെ ദാസന്മാരുടെ അവകാശവും എന്റെ പക്കല്‍ നിന്നുള്ള അവരുടെ നീതിയും ഇതു തന്നേ ആകുന്നു എന്നു യഹോവ അരുളിച്ചെയ്യുന്നു
യിരെമ്യാവു 23:6
ഞാന്‍ എന്റെ ദൃഷ്ടി നന്മെക്കായി അവരുടെ മേല്‍വെച്ചു അവരെ ഈ ദേശത്തേക്കു വീണ്ടും കൊണ്ടുവരും; ഞാന്‍ അവരെ പണിയും, പൊളിച്ചുകളകയില്ല; അവരെ നടും, പറിച്ചുകളകയുമില്ല.
യിരെമ്യാവു 30:9-11
9
അവര്‍ കരഞ്ഞുംകൊണ്ടു വരും; യാചിക്കുന്നവരായി ഞാന്‍ അവരെ കൊണ്ടുവരും; അവര്‍ ഇടറിപ്പോകാത്ത നിരപ്പുള്ള വഴിയില്‍ ഞാന്‍ അവരെ നീര്‍ത്തോടുകള്‍ക്കരികെ നടത്തും; ഞാന്‍ യിസ്രായേലിന്നു പിതാവും എഫ്രയീം എന്റെ ആദ്യജാതനുമല്ലോ.
10
ജാതികളേ, യഹോവയുടെ വചനം കേള്‍പ്പിന്‍ ! ദൂരദ്വീപുകളില്‍ അതിനെ പ്രസ്താവിപ്പിന്‍ ! യിസ്രായേലിനെ ചിതറിച്ചവന്‍ അവനെ കൂട്ടിച്ചേര്‍ത്തു, ഒരിടയന്‍ തന്റെ കൂട്ടത്തെ കാക്കുന്നതുപോലെ അവനെ കാക്കും എന്നു പറവിന്‍ .
11
യഹോവ യാക്കോബിനെ വീണ്ടെടുത്തു അവനെക്കാള്‍ ബലവാനായവന്റെ കയ്യില്‍നിന്നു അവനെ രക്ഷിച്ചിരിക്കുന്നു.
യിരെമ്യാവു 32:37
യെഹെസ്കേൽ 28:26
അവര്‍ അതില്‍ നിര്‍ഭയമായി വസിക്കും; അതെ, അവര്‍ വീടുകളെ പണിതു മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കും; അവരുടെ ചുറ്റുമുള്ളവരായി അവരെ നിന്ദിക്കുന്ന ഏവരിലും ഞാന്‍ ന്യായവിധികളെ നടത്തുമ്പോള്‍ അവര്‍ നിര്‍ഭയമായി വസിക്കും; ഞാന്‍ അവരുടെ ദൈവമായ യഹോവ എന്നു അവര്‍ അറിയും.
യെഹെസ്കേൽ 34:25
ഞാന്‍ അവയോടു ഒരു സമാധാന നിയമം ചെയ്തു ദുഷ്ടമൃഗങ്ങളെ ദേശത്തുനിന്നു നീക്കിക്കളയും; അങ്ങനെ അവ മരുഭൂമിയില്‍ നിര്‍ഭയമായി വസിക്കയും കാടുകളില്‍ ഉറങ്ങുകയും ചെയ്യും.
യെഹെസ്കേൽ 34:28
അവര്‍ ഇനി ജാതികള്‍ക്കു കവര്‍ച്ച ആയിത്തീരുകയില്ല; കാട്ടുമൃഗം അവരെ കടിച്ചു കീറുകയില്ല; അവര്‍ നിര്‍ഭയമായി വസിക്കും; ആരും അവരെ ഭയപ്പെടുത്തുകയുമില്ല.
യെഹെസ്കേൽ 38:8
ഏറിയനാള്‍ കഴിഞ്ഞിട്ടു നീ സന്ദര്‍ശിക്കപ്പെടും; വാളിന്നു ഒഴിഞ്ഞുപോന്നതും പല ജാതികളില്‍നിന്നും ശേഖരിക്കപ്പെട്ടതുമായ ഒരു രാജ്യത്തിലേക്കു നീ ഒടുക്കം വന്നുചേരും; നിരന്തരശൂന്യമായി കിടന്നിരുന്ന യിസ്രായേല്‍പര്‍വ്വതങ്ങളില്‍ തന്നേ, എന്നാല്‍ അവര്‍ ജാതികളുടെ ഇടയില്‍നിന്നു വന്നു എല്ലാവരും നിര്‍ഭയമായി വസിക്കും.
സെഫന്യാവ് 3:15-20
15
യഹോവ നിന്റെ ന്യായവിധികളെ മാറ്റി, നിന്റെ ശത്രുവിനെ നീക്കിക്കളഞ്ഞിരിക്കുന്നു; യിസ്രായേലിന്റെ രാജാവായ യഹോവ നിന്റെ മദ്ധ്യേ ഇരിക്കുന്നു; ഇനി നീ അനര്‍ത്ഥം കാണുകയില്ല.
16
അന്നാളില്‍ അവര്‍ യെരൂശലേമിനോടുഭയപ്പെടരുതെന്നും സീയോനോടുഅധൈര്യപ്പെടരുതെന്നും പറയും.
17
നിന്റെ ദൈവമായ യഹോവ രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; തന്റെ സ്നേഹത്തില്‍ അവന്‍ മിണ്ടാതിരിക്കുന്നു; ഘോഷത്തോടെ അവന്‍ നിങ്കല്‍ ആനന്ദിക്കും.
18
ലജ്ജാഭാരം വഹിച്ചവളായ നിനക്കുള്ളവരായി സംഘത്തെ വിട്ടു ദുഃഖിക്കുന്നവരെ ഞാന്‍ ചേര്‍ത്തുകൊള്ളും.
19
നിന്നെ ക്ളേശിപ്പിക്കുന്ന ഏവരോടും ഞാന്‍ ആ കാലത്തു ഇടപെടും; മുടന്തിനടക്കുന്നതിനെ ഞാന്‍ രക്ഷിക്കയും ചിതറിപ്പോയതിനെ ശേഖരിക്കയും സര്‍വ്വഭൂമിയിലും ലജ്ജനേരിട്ടവരെ പ്രശംസയും കീര്‍ത്തിയുമാക്കിത്തീര്‍ക്കുംകയും ചെയ്യും.
20
ആ കാലത്തു ഞാന്‍ നിങ്ങളെ വരുത്തുകയും ആ കാലത്തു ഞാന്‍ നിങ്ങളെ ശേഖരിക്കയും ചെയ്യും; നിങ്ങള്‍ കാണ്‍കെ ഞാന്‍ നിങ്ങളുടെ പ്രവാസികളെ മടക്കിവരുത്തുമ്പോള്‍ ഞാന്‍ നിങ്ങളെ ഭൂമിയിലെ സകലജാതികളുടെയും ഇടയില്‍ കീര്‍ത്തിയും പ്രശംസയും ആക്കിത്തീര്‍ക്കുംമെന്നു യഹോവ അരുളിച്ചെയ്യുന്നു.
സെഖര്യാവ് 9:9
സീയോന്‍ പുത്രിയേ, ഉച്ചത്തില്‍ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആര്‍പ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കല്‍ വരുന്നു; അവന്‍ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെണ്‍കഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
സെഖര്യാവ് 9:10
ഞാന്‍ എഫ്രയീമില്‍നിന്നു രഥത്തെയും യെരൂശലേമില്‍നിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവന്‍ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
1 യോഹന്നാൻ 3:8
പാപം ചെയ്യുന്നവന്‍ പിശാചിന്റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി.