భయ డకుము
ലൂക്കോസ് 24:36-40
36
ഇങ്ങനെ അവര്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ അവന്‍ അവരുടെ നടുവില്‍ നിന്നു(നിങ്ങള്‍ക്കു സമാധാനം എന്നു പറഞ്ഞു.)
37
അവര്‍ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവര്‍ക്കും തോന്നി.
38
അവന്‍ അവരോടു നിങ്ങള്‍ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തില്‍ സംശയം പൊങ്ങുന്നതും എന്തു?
39
ഞാന്‍ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിന്‍ ; എന്നെ തൊട്ടുനോക്കുവിന്‍ ; എന്നില്‍ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ എന്നു പറഞ്ഞു.
40
(ഇങ്ങനെ പറഞ്ഞിട്ടു അവന്‍ കയ്യും കാലും അവരെ കാണിച്ചു.)
ന്യായാധിപന്മാർ 6:23
യഹോവ അവനോടുനിനക്കു സമാധാനംഭയപ്പെടേണ്ടാ, നീ മരിക്കയില്ല എന്നു അരുളിച്ചെയ്തു.
ദാനീയേൽ 10:12
അവന്‍ എന്നോടു പറഞ്ഞതുദാനീയേലേ, ഭയപ്പെടേണ്ടാ; നീ തിരിച്ചറിയേണ്ടതിന്നും നിന്റെ ദൈവത്തിന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തേണ്ടതിന്നും മനസ്സുവെച്ച ആദ്യദിവസംമുതല്‍ നിന്റെ വാക്കു കേട്ടിരിക്കുന്നു; നിന്റെ വാക്കു ഹേതുവായി തന്നേ ഞാന്‍ വന്നിരിക്കുന്നു.
മത്തായി 28:5
ദൂതന്‍ സ്ത്രീകളോടുഭയപ്പെടേണ്ടാ; ക്രൂശിക്കപ്പെട്ട യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു എന്നു ഞാന്‍ അറിയുന്നു;
മർക്കോസ് 16:6
അവന്‍ അവരോടുഭ്രമിക്കേണ്ടാ; ക്രൂശിക്കപ്പെട്ട നസറായനായ യേശുവിനെ നിങ്ങള്‍ അന്വേഷിക്കുന്നു; അവന്‍ ഉയിര്‍ത്തെഴുന്നേറ്റു; അവന്‍ ഇവിടെ ഇല്ല; അവനെ വെച്ച സ്ഥലം ഇതാ.
నీ ప్రార్థన
ആദിപുസ്തകം 25:21
അവളുടെ ഉള്ളില്‍ ശിശുക്കള്‍ തമ്മില്‍ തിക്കിയപ്പോള്‍ അവള്‍ഇങ്ങനെയായാല്‍ ഞാന്‍ എന്തിന്നു ജീവിക്കുന്നു എന്നു പറഞ്ഞു യഹോവയോടു ചോദിപ്പാന്‍ പോയി.
1 ശമൂവേൽ 1:20-23
20
അനന്തരം അവര്‍ അതികാലത്തു എഴുന്നേറ്റു യഹോവയുടെ സന്നിധിയില്‍ നമസ്കരിച്ചശേഷം രാമയില്‍ തങ്ങളുടെ വീട്ടിലേക്കു പോയി. എന്നാല്‍ എല്‍ക്കാനാ തന്റെ ഭാര്യയായ ഹന്നയെ പരിഗ്രഹിച്ചു; യഹോവ അവളെ ഔര്‍ത്തു.
21
ഒരു ആണ്ടു കഴിഞ്ഞിട്ടു ഹന്നാ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിച്ചു; ഞാന്‍ അവനെ യഹോവയോടു അപേക്ഷിച്ചുവാങ്ങി എന്നു പറഞ്ഞു അവന്നു ശമൂവേല്‍ എന്നു പേരിട്ടു.
22
പിന്നെ എല്‍ക്കാനാ എന്ന പുരുഷനും അവന്റെ കുടുംബമൊക്കെയും യഹോവേക്കു വര്‍ഷാന്തരയാഗവും നേര്‍ച്ചയും കഴിപ്പാന്‍ പോയി.
23
എന്നാല്‍ ഹന്നാ കൂടെപോയില്ല; അവള്‍ ഭര്‍ത്താവിനോടുശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവന്‍ യഹോവയുടെ സന്നിധിയില്‍ ചെന്നു അവിടെ എന്നു പാര്‍ക്കേണ്ടതിന്നു ഞാന്‍ അവനെയും കൊണ്ടുപോരാം എന്നു പറഞ്ഞു.
സങ്കീർത്തനങ്ങൾ 118:21
നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.
അപ്പൊസ്തലരുടെ പ്രവൃത്തികൾ 10:31
കൊര്‍ന്നോല്യസേ, ദൈവം നിന്റെ പ്രാര്‍ത്ഥന കേട്ടു നിന്റെ ധര്‍മ്മം ഔര്‍ത്തിരിക്കുന്നു.
and they
ആദിപുസ്തകം 17:10
എനിക്കും നിങ്ങള്‍ക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങള്‍ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതുനിങ്ങളില്‍ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏല്‍ക്കേണം.
ആദിപുസ്തകം 18:14
യഹോവയാല്‍ കഴിയാത്ത കാര്യം ഉണ്ടോ? ഒരു ആണ്ടു കഴിഞ്ഞിട്ടു ഈ സമയമാകുമ്പോള്‍ ഞാന്‍ നിന്റെ അടുക്കല്‍ മടങ്ങിവരും; സാറെക്കു ഒരു മകന്‍ ഉണ്ടാകും എന്നു അരുളിച്ചെയ്തു.
ന്യായാധിപന്മാർ 13:3-5
3
ആ സ്ത്രീക്കു യഹോവയുടെ ദൂതന്‍ പ്രത്യക്ഷനായി അവളോടു പറഞ്ഞതുനീ മച്ചിയല്ലോ, പ്രസവിച്ചിട്ടുമില്ല; എങ്കിലും നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും.
4
ആകയാല്‍ നീ സൂക്ഷിച്ചു കൊള്‍ക, വീഞ്ഞും മദ്യവും കുടിക്കരുതു; അശുദ്ധമായതൊന്നും തിന്നുകയുമരുതു.
5
നീ ഗര്‍ഭംധരിച്ചു ഒരു മകനെ പ്രസവിക്കും; അവന്റെ തലയില്‍ ക്ഷൌരക്കത്തി തൊടുവിക്കരുതു; ബാലന്‍ ഗര്‍ഭംമുതല്‍ ദൈവത്തിന്നു നാസീരായിരിക്കും; അവന്‍ യിസ്രായേലിനെ ഫെലിസ്ത്യരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ തുടങ്ങും.
1 ശമൂവേൽ 2:21
യഹോവ ഹന്നയെ കടാക്ഷിച്ചു; അവള്‍ ഗര്‍ഭംധരിച്ചു മൂന്നു പുത്രന്മാരെയും രണ്ടു പുത്രിമാരെയും പ്രസവിച്ചു. ശമൂവേല്‍ബാലനോ യഹോവയുടെ സന്നിധിയില്‍ വളര്‍ന്നുവന്നു.
2 രാജാക്കന്മാർ 4:16
അപ്പോള്‍ അവന്‍ വരുന്ന ആണ്ടില്‍ ഈ സമയമാകുമ്പോഴേക്കു നീ ഒരു മകനെ അണെച്ചുകൊള്ളും എന്നു പറഞ്ഞു. അതിന്നു അവള്‍അല്ല, ദൈവപുരുഷനായ എന്റെ യജമാനനേ, അടിയനോടു ഭോഷകു പറയരുതേ എന്നു പറഞ്ഞു.
2 രാജാക്കന്മാർ 4:17
ആ സ്ത്രീ ഗര്‍ഭംധരിച്ചു പിറ്റെ ആണ്ടില്‍ എലീശാ അവളോടു പറഞ്ഞ സമയത്തു തന്നേ ഒരു മകനെ പ്രസവിച്ചു.
സങ്കീർത്തനങ്ങൾ 113:9
അവന്‍ വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.
സങ്കീർത്തനങ്ങൾ 127:3-5
3
നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
4
മക്കള്‍, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.
5
വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.
(యోహాను అను పేరు) పెట్టుదువు
ലൂക്കോസ് 1:60-63
60
അവന്റെ അമ്മയോഅല്ല, അവന്നു യോഹന്നാന്‍ എന്നു പേരിടേണം എന്നു പറഞ്ഞു.
61
അവര്‍ അവളോടുനിന്റെ ചാര്‍ച്ചയില്‍ ഈ പേരുള്ളവര്‍ ആരും ഇല്ലല്ലോ എന്നു പറഞ്ഞു.
62
പിന്നെ അവന്നു എന്തു പേര്‍ വിളിപ്പാന്‍ വിചാരിക്കുന്നു എന്നു അപ്പനോടു ആഗ്യംകാട്ടി ചോദിച്ചു.
63
അവന്‍ ഒരു എഴുത്തു പലക ചോദിച്ചുഅവന്റെ പേര്‍ യോഹന്നാന്‍ എന്നു എഴുതി; എല്ലാവരും ആശ്ചര്യപ്പെട്ടു.
ലൂക്കോസ് 2:21
പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോള്‍ അവന്‍ ഗര്‍ഭത്തില്‍ ഉല്പാദിക്കുംമുമ്പെ ദൂതന്‍ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേര്‍ വിളിച്ചു.
ആദിപുസ്തകം 17:19
അതിന്നു ദൈവം അരുളിച്ചെയ്തതുഅല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്‍ എന്നു പേരിടേണം; ഞാന്‍ അവനോടു അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും
യെശയ്യാവ് 8:3
ഞാന്‍ പ്രവാചകിയുടെ അടുക്കല്‍ ചെന്നു; അവള്‍ ഗര്‍ഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. യഹോവ എന്നോടുഅവന്നു മഹേര്‍-ശാലാല്‍ ഹാശ്-ബസ് എന്നു പേര്‍ വിളിക്ക;
ഹോശേയ 1:4
യഹോവ അവനോടുഅവന്നു യിസ്രെയേല്‍ (ദൈവം വിതെക്കും) എന്നു പേര്‍വിളിക്ക; ഇനി കുറെക്കാലം കഴിഞ്ഞിട്ടു ഞാന്‍ യിസ്രെയേലിന്റെ രക്തപാതകങ്ങളെ യേഹൂഗൃഹത്തോടു സന്ദര്‍ശിച്ചു യിസ്രായേല്‍ഗൃഹത്തിന്റെ രാജത്വം ഇല്ലാതെയാക്കും;
ഹോശേയ 1:6
അവള്‍ പിന്നെയും ഗര്‍ഭംധരിച്ചു ഒരു മകളെ പ്രസവിച്ചു. യഹോവ അവനോടുഅവള്‍ക്കു ലോരൂഹമാ (കരുണ ലഭിക്കാത്തവള്‍) എന്നു പേര്‍ വിളിക്ക; ഞാന്‍ ഇനി യിസ്രായേല്‍ഗൃഹത്തോടു ക്ഷമിപ്പാന്‍ തക്കവണ്ണം അവരോടു ഒട്ടും കരുണ കാണിക്കയില്ല.
ഹോശേയ 1:9
അപ്പോള്‍ യഹോവഅവന്നു ലോ-അമ്മീ (എന്റെ ജനമല്ല) എന്നു പേര്‍ വിളിക്ക; നിങ്ങള്‍ എന്റെ ജനമല്ല, ഞാന്‍ നിങ്ങള്‍ക്കു ദൈവമായിരിക്കയുമില്ല എന്നു അരുളിച്ചെയ്തു.
ഹോശേയ 1:10
എങ്കിലും യിസ്രായേല്‍മക്കളുടെ സംഖ്യ അളക്കുവാനും എണ്ണുവാനും കഴിയാത്ത കടല്‍ക്കരയിലെ പൂഴിപോലെ ഇരിക്കും; നിങ്ങള്‍ എന്റെ ജനമല്ല എന്നു അവരോടു അരുളിച്ചെയ്തതിന്നു പകരം നിങ്ങള്‍ ജീവനുള്ള ദൈവത്തിന്റെ മക്കള്‍ എന്നു അവരോടു പറയും.
മത്തായി 1:21
അവള്‍ ഒരു മകനനെ പ്രസവിക്കും; അവന്‍ തന്റെ ജനത്തെ അവരുടെ പാപങ്ങളില്‍ നിന്നു രക്ഷിപ്പാനിരിക്കകൊണ്ടു നീ അവന്നു യേശു എന്നു പേര്‍ ഇടേണം എന്നു പറഞ്ഞു.