എന്നാല്‍ ആ പുരഷന്മാരില്‍ രണ്ടു പേര്‍ പാളയത്തില്‍ തന്നേ താമസിച്ചിരുന്നു; ഒരുത്തന്നു എല്‍ദാദ് എന്നും മറ്റവന്നു മേദാദ് എന്നും പേര്‍. ആത്മാവു അവരുടെമേലും ആവസിച്ചു; അവരും പേരെഴുതിയവരില്‍ ഉള്ളവര്‍ ആയിരുന്നു എങ്കിലും കൂടാരത്തിലേക്കു ചെന്നിരുന്നില്ല; അവര്‍ പാളയത്തില്‍ വെച്ചു പ്രവചിച്ചു.
27
അപ്പോള്‍ ഒരു ബാല്യക്കാരന്‍ മോശെയുടെ അടുക്കല്‍ ഔടിച്ചെന്നുഎല്‍ദാദും മേദാദും പാളയത്തില്‍വെച്ചു പ്രവചിക്കുന്നു എന്നു അറിയിച്ചു.
28
എന്നാറെ നൂന്റെ മകനായി ബാല്യംമുതല്‍ മോശെയുടെ ശുശ്രൂഷക്കാരനായിരുന്ന യോശുവഎന്റെ യജമാനനായ മോശെയേ, അവരെ വിരോധിക്കേണമേ എന്നു പറഞ്ഞു.
29
മോശെ അവനോടുഎന്നെ വിചാരിച്ചു നീ അസൂയപ്പെടുന്നുവോ? യഹോവയുടെ ജനം ഒക്കെയും പ്രവാചകന്മാരാകയും യഹോവ തന്റെ ആത്മാവിനെ അവരുടെമേല്‍ പകരുകയും ചെയ്തെങ്കില്‍ കൊള്ളായിരുന്നു എന്നു പറഞ്ഞു.
നാഥാ, ഒരുത്തന്‍ നിന്റെ നാമത്തില്‍ ഭൂതങ്ങളെ പുറത്താക്കുന്നതു ഞങ്ങള്‍ കണ്ടു; ഞങ്ങളോടുകൂടെ നിന്നെ അനുഗമിക്കായ്കയാല്‍ അവനെ വിരോധിച്ചു എന്നു യോഹന്നാന്‍ പറഞ്ഞതിന്നു യേശു അവനോടു