അവര്‍ പുരുഷാരത്തിന്റെ അടുക്കല്‍ വന്നാറെ ഒരു മനുഷ്യന്‍ വന്നു അവന്റെ മുമ്പാകെ മുട്ടുകുത്തി
15
കര്‍ത്താവേ, എന്റെ മകനോടു കരുണയുണ്ടാകേണമേ; അവന്‍ ചന്ദ്രരോഗം പിടിച്ചു പലപ്പോഴും തീയിലും പലപ്പോഴും വെള്ളത്തിലും വീണു വല്ലാത്ത കഷ്ടത്തിലായ്പോകുന്നു.
16
ഞാന്‍ അവനെ നിന്റെ ശീഷ്യന്മാരുടെ അടുക്കല്‍ കൊണ്ടുവന്നു; എന്നാല്‍ സൌഖ്യം വരുത്തുവാന്‍ അവര്‍ക്കും കഴിഞ്ഞില്ല എന്നു പറഞ്ഞു.
17
അതിന്നു യേശു“അവിശ്വാസവും കോട്ടവുമുള്ള തലമുറയേ, എത്രത്തോളം ഞാന്‍ നിങ്ങളോടു കൂടെ ഇരിക്കും? എത്രത്തോളം നിങ്ങളെ സഹിക്കും? അവനെ എന്റെ അടുക്കല്‍ കൊണ്ടുവരുവിന്‍ ” എന്നു ഉത്തരം പറഞഞു.
18
യേശു ഭൂതത്തെ ശാസിച്ചു, അതു അവനെ വിട്ടുപോയി, ബാലന്നു ആ നാഴികമുതല്‍ സൌഖ്യംവന്നു.
19
പിന്നെ ശിഷ്യന്മാര്‍ സ്വകാര്യമായി യേശുവിന്റെ അടുക്കല്‍ വന്നുഞങ്ങള്‍ക്കു അതിനെ പുറത്താക്കിക്കൂടാഞ്ഞതു എന്തു എന്നു ചോദിച്ചു.
നിങ്ങള്‍ക്കു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ മലയോടുഇവിടെ നിന്നു അങ്ങോട്ടു നീങ്ങുക എന്നു പറഞ്ഞാല്‍ അതു നീങ്ങും; നിങ്ങള്‍ക്കു ഒന്നും അസാദ്ധ്യമാകയുമില്ല.” (എങ്കിലും പ്രാര്‍ത്ഥനയാലും ഉപവാസത്താലുമല്ലാതെ ഈ ജാതി നീങ്ങിപ്പോകുന്നില്ല) എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
അവര്‍ വന്നുഗുരോ, നീ മനുഷ്യരുടെ മുഖം നോക്കാതെ ദൈവത്തിന്റെ വഴി നേരായി പഠിപ്പിക്കുന്നതുകൊണ്ടു നീ സത്യവാനും ആരെയും ഗണ്യമാക്കാത്തവനും എന്നു ഞങ്ങള്‍ അറിയുന്നു; കൈസര്‍ക്കും കരം കൊടുക്കുന്നതു വിഹിതമോ അല്ലയോ? ഞങ്ങള്‍ കൊടുക്കയോ കൊടുക്കാതിരിക്കയോ വേണ്ടതു എന്നു അവനോടു ചോദിച്ചു.
അവനെ അത്യന്തം വിഷമിപ്പിപ്പാനും അവന്റെ വായില്‍ നിന്നു വല്ലതും പിടിക്കാമോ എന്നു വെച്ചു അവന്നായി പതിയിരുന്നുകൊണ്ടു പലതിനെയും കുറിച്ചു കുടുകൂചോദ്യം ചോദിപ്പാനും തുടങ്ങി.