മുമ്പെ ഗലീലയില്‍ ഇരിക്കുമ്പോള്‍ തന്നേ അവന്‍ നിങ്ങളോടുമനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യില്‍ ഏല്പിച്ചു ക്രൂശിക്കയും അവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കയും വേണം എന്നു പറഞ്ഞതു ഔര്‍ത്തുകൊള്‍വിന്‍ എന്നു പറഞ്ഞു
അവന്റെ ശിഷ്യന്മാരില്‍ ചിലര്‍കുറഞ്ഞോന്നു കഴിഞ്ഞിട്ടു നിങ്ങള്‍ എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നും പിതാവിന്റെ അടുക്കല്‍ പോകുന്നു എന്നും അവന്‍ നമ്മോടു ഈ പറയുന്നതു എന്തു എന്നു തമ്മില്‍ ചോദിച്ചു.
18
കുറഞ്ഞോന്നു എന്നു ഈ പറയുന്നതു എന്താകുന്നു? അവന്‍ എന്തു സംസാരിക്കുന്നു എന്നു നാം അറിയുന്നില്ല എന്നും അവര്‍ പറഞ്ഞു.
19
അവര്‍ തന്നോടു ചോദിപ്പാന്‍ ആഗ്രഹിക്കുന്നു എന്നു അറിഞ്ഞു യേശു അവരോടു പറഞ്ഞതുകുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണുകയില്ല; പിന്നെയും കുറഞ്ഞോന്നു കഴിഞ്ഞിട്ടു എന്നെ കാണും എന്നു ഞാന്‍ പറകയാല്‍ നിങ്ങള്‍ തമ്മില്‍ തമ്മില്‍ ചോദിക്കുന്നുവോ?
ഇതു അവന്റെ ശിഷ്യന്മാര്‍ ആദിയില്‍ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങള്‍ അവന്നു ഇങ്ങനെ ചെയ്തു എന്നും അവര്‍ക്കും ഔര്‍മ്മ വന്നു.
പുരുഷാരം അവനോടുക്രിസ്തു എന്നേക്കും ഇരിക്കും എന്നു ഞങ്ങള്‍ ന്യായപ്രമാണത്തില്‍ വായിച്ചുകേട്ടിരിക്കുന്നു; പിന്നെ മനുഷ്യപുത്രന്‍ ഉയര്‍ത്തപ്പെടേണ്ടതെന്നു നീ പറയുന്നതു എങ്ങനെ? ഈ മനുഷ്യപുത്രന്‍ ആര്‍ എന്നു ചോദിച്ചു.
നീ സകലവും അറിയുന്നു എന്നും ആരും നിന്നോടു ചോദിപ്പാന്‍ നിനക്കു ആവശ്യം ഇല്ല എന്നും ഞങ്ങള്‍ ഇപ്പോള്‍ അറിയുന്നു; ഇതിനാല്‍ നീ ദൈവത്തിന്റെ അടുക്കല്‍നിന്നു വന്നിരിക്കുന്നു എന്നു ഞങ്ങള്‍ വിശ്വസിക്കുന്നു എന്നു പറഞ്ഞു.
എപ്പിക്കൂര്‍യ്യരും സ്തോയിക്കരും ആയ തത്വജ്ഞാനികളില്‍ ചിലര്‍ അവനോടു വാദിച്ചുഈ വിടുവായന്‍ എന്തു പറവാന്‍ പോകുന്നു എന്നു ചിലരും അവന്‍ യേശുവിനെയും പുനരുത്ഥാനത്തെയും പ്രസംഗിക്ക കൊണ്ടുഇവന്‍ അന്യദേവതകളെ ഘോഷിക്കുന്നവന്‍ എന്നു തോന്നുന്നു മറ്റു ചിലരും പറഞ്ഞു