అప్పుడు వారు చెవుడుగల నత్తివాని ఒకని ఆయనయొద్దకు తోడుకొని వచ్చి, వాని మీద చెయ్యియుంచుమని ఆయనను వేడుకొనిరి
മത്തായി 9:32
അവര്‍ പോകുമ്പോള്‍ ചിലര്‍ ഭൂതഗ്രസ്തനായോരു ഊമനെ അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
മത്തായി 9:33
അവന്‍ ഭൂതത്തെ പുറത്താക്കിയ ശേഷം ഊമന്‍ സംസാരിച്ചുയിസ്രായേലില്‍ ഇങ്ങനെ ഒരുനാളും കണ്ടിട്ടില്ല എന്നു പുരുഷാരം അതിശയിച്ചു.
ലൂക്കോസ് 11:14
ഒരിക്കല്‍ അവന്‍ ഊമയായോരു ഭൂതത്തെ പുറത്താക്കി. ഭൂതം വിട്ടുപോയശേഷം ഊമന്‍ സംസാരിച്ചു, പുരുഷാരം ആശ്ചര്യപെട്ടു.