ఆ ప్రదేశమందంతట పరుగెత్తికొనిపోయి, ఆయనయున్నాడని వినినచోటునకు రోగులను మంచముల మీద మోసికొని వచ్చుటకు మొదలుపెట్టిరి
മർക്കോസ് 2:1-3
1
ചില ദിവസം കഴിഞ്ഞശേഷം അവന്‍ പിന്നെയും കഫര്‍ന്നഹൂമില്‍ ചെന്നു; അവന്‍ വീട്ടില്‍ ഉണ്ടെന്നു ശ്രുതിയായി.
2
ഉടനെ വാതില്‍ക്കല്‍പോലും ഇടമില്ലാത്തവണ്ണം പലരും വന്നു കൂടി, അവന്‍ അവരോടു തിരുവചനം പ്രസ്താവിച്ചു.
3
അപ്പോള്‍ നാലാള്‍ ഒരു പക്ഷവാതക്കാരനെ ചുമന്നു അവന്റെ അടുക്കല്‍ കൊണ്ടുവന്നു.
മർക്കോസ് 3:7-11
7
യേശു ശിഷ്യന്മാരുമായി കടല്‍ക്കരകൂ വാങ്ങിപ്പോയി; ഗലീലയില്‍നിന്നു വലിയോരു പുരുഷാരം അവനെ അനുഗമിച്ചു;
8
യെഹൂദ്യയില്‍ നിന്നും യെരൂശലേമില്‍നിന്നും എദോമില്‍ നിന്നും യോര്‍ദാന്നക്കരെ നിന്നും സോരിന്റെയും സിദോന്റെയും ചുറ്റുപാട്ടില്‍നിന്നും വലിയോരു കൂട്ടം അവന്‍ ചെയ്തതു ഒക്കെയും കേട്ടിട്ടു അവന്റെ അടുക്കല്‍ വന്നു.
9
പുരുഷാരം തന്നെ ഞെരുക്കാതിരിക്കേണ്ടതിന്നു അവരുടെ നിമിത്തം ഒരു ചെറു പടകു തനിക്കു ഒരുക്കി നിറുത്തുവാന്‍ അവന്‍ ശിഷ്യന്മാരോടു പറഞ്ഞു.
10
അവന്‍ അനേകരെ സൌഖ്യമാക്കുകയാല്‍ ബാധകള്‍ ഉള്ളവര്‍ ഒക്കെയും അവനെ തൊടേണ്ടതിന്നു തിക്കിത്തിരക്കി വന്നു.
11
അശുദ്ധാത്മാക്കളും അവനെ കാണുമ്പോള്‍ ഒക്കെയും അവന്റെ മുമ്പില്‍ വീണുനീ ദൈവ പുത്രന്‍ എന്നു നിലവിളിച്ചു പറയും.
മത്തായി 4:24
അവന്റെ ശ്രുതി സുറിയയില്‍ ഒക്കെയും പരന്നു. നാനാവ്യാധികളാലും ബാധകളാലും വലഞ്ഞവര്‍, ഭൂതഗ്രസ്തര്‍, ചന്ദ്രരോഗികള്‍, പക്ഷവാതക്കാര്‍ ഇങ്ങനെ സകലവിധ ദീനക്കാരെയും അവന്റെ അടുക്കല്‍ കൊണ്ടു വന്നു.